കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപണി നേട്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് ചരിഞ്ഞു

Google Oneindia Malayalam News

Sensexdown
മുംബൈ: യൂറോപ്പിലെയും ജപ്പാനിലെയും അനുകൂല സാഹചര്യങ്ങളില്‍ കരുത്താര്‍ജ്ജിച്ച് മികച്ച മുന്നേറ്റം പ്രകടമാക്കിയ ഇന്ത്യന്‍ ഓഹരി വിപണി ക്ലോസ് ചെയ്തത് നഷ്ടത്തില്‍. സെന്‍സെക്‌സ് 74.08 പോയിന്റും നിഫ്റ്റി 20.50 പോയിന്റും താഴേക്കിറങ്ങി. 17391.99 പോയിന്റു വരെ ഉയര്‍ന്ന മുംബൈ ഓഹരി സൂചിക 17118.14ലും 5228.90 ടച്ച് ചെയ്ത ദേശീയ ഓഹരി സൂചിക 5148.35ലും ക്ലോസ് ചെയ്തു. പ്രതിസന്ധിയിലായ കിങ് ഫിഷറിന്റെ ഓഹരികളില്‍ 8 ശതമാനത്തോളം വര്‍ധനവുണ്ടായി.

വര്‍ധിച്ച പണപ്പെരുപ്പ നിരക്കിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് ചില കമ്പനികളുടെ ലാഭത്തില്‍ അപ്രതീക്ഷിതമായ ഇടിവുണ്ടായതുമാണ് ഓഹരി വിപണിയെ തളര്‍ത്തിയത്. മെറ്റല്‍, റിയാലിറ്റി സ്റ്റോക്കുകളിലാണ് ഏറ്റവും കൂടുതല്‍ തിരിച്ചടിയുണ്ടായത്. പ്രധാനമായും മഹീന്ദ്ര ആന്റ് മഹീന്ദ്ര, ശ്രീ രേണുകാ ഷുഗേഴ്‌സ്, ടാറ്റാ സ്റ്റീല്‍ തുടങ്ങിയ നിക്ഷേപകര്‍ക്ക് പ്രിയപ്പെട്ട ഓഹരികളിലാണ് ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം അനുഭവപ്പെട്ടത്.

ശ്രീ രേണുകാ ഷുഗേഴ്‌സ് 25.73 ശതമാനവും മഹീന്ദ്ര ആന്റ് മഹീന്ദ്ര 5.73 ശതമാനവും ടാറ്റാ സ്റ്റീല്‍ നാലുശതമാനവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. മേല്‍പ്പറഞ്ഞ മൂന്നു കമ്പനികളുടെയും രണ്ടാം പാദഫലം നഷ്ടത്തിലാണ്. ഒട്ടുമിക്ക പഞ്ചസാര കമ്പനികള്‍ക്കും കനത്ത തിരിച്ചടി ലഭിച്ചിട്ടുണ്ട്.

വില്‍പ്പന സമ്മര്‍ദ്ദം കൂടിയതോടെ അത് റിലയന്‍സ് അടക്കമുള്ള ബ്ലുചിപ്പ് കമ്പനികളെയും ബാധിക്കാന്‍ തുടങ്ങി. എഡ്യുകോംപ് സൊലൂഷന്‍സ്, ഡിഷ് ടിവി, റിലയന്‍സ് കാപ്പിറ്റല്‍, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരികള്‍ ഏഴുശതമാനത്തോളം നഷ്ടത്തിലാണ്. അതേ സമയം സണ്‍ ടിവി, റാന്‍ബാക്‌സി, ശ്രീ സിമന്റ്, യുനൈറ്റഡ് സ്പിരിറ്റ്‌സ്, വോക്കാര്‍ഡ് തുടങ്ങിയ കമ്പനികള്‍ക്ക് പ്രതിസന്ധിക്കിടയിലും നേട്ടമുണ്ടാക്കാനായി.

English summary
Despite a rousing start on strong global cues and a subsequent long spell in positive territory, the market tumbled in late afternoon trade today as concerns about inflation and some disappointing results from India Inc prompted investors to indulge in some hectic selling almost across the board.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X