കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിളിരൂര്‍ കേസ് പുനരന്വേഷണ ഹര്‍ജി തള്ളി

  • By Ajith Babu
Google Oneindia Malayalam News

Plea seeking further probe into Kiliroor case rejected
തിരുവനന്തപുരം: കിളിരൂര്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടു ശാരിയുടെ മാതാപിതാക്കളും ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറും സമര്‍പ്പിച്ച ഹര്‍ജി സിബിഐ കോടതി തള്ളി.

സി.ബി.ഐ. നടത്തിയ അന്വേഷണം ശരിയായ ദിശയില്‍ ആയിരുന്നില്ലെന്നും വി.ഐ.പി.കളുടെ പങ്ക് ഉള്‍പ്പെടെ പല പ്രധാന കാര്യങ്ങളില്‍ അന്വേഷണം നടത്താതെയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം.

കേസ് പരിഗണിക്കവെ ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ശാരിയുടെ മാതാപിതാക്കളുടെ അഭിഭാഷകന്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഹര്‍ജി പിന്‍വലിക്കാന്‍ വകുപ്പില്ലെന്നും ആവശ്യമെങ്കില്‍ തള്ളാമെന്നും സിബിഐ കോടതി ജഡ്ജി വ്യക്തമാക്കി.

സംയുക്ത ഹര്‍ജി നല്‍കിയവരില്‍ ഒരാളായ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ രാജു പുഴങ്കര ക്രിമിനല്‍ കേസില്‍ പ്രതിയായിരിക്കുന്നു. ഇതു ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോള്‍ കേസിനെ ദുര്‍ബലപ്പെടുത്തും. ആയതിനാല്‍ ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നാണ് അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.

വിചാരണ പുരോഗമിക്കുന്ന അവസരത്തില്‍ സാങ്കേതിക പിഴവു കാരണം കേസ് നീണ്ടു പോകാന്‍ ഇടയാക്കുമെന്നു കോടതി ചൂണ്ടിക്കാട്ടി. പുനരന്വേഷണ ഹര്‍ജി നല്‍കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ കക്ഷി ചേര്‍ക്കേണ്ടതില്ല. രണ്ടു ദിവസത്തിനകം ഹര്‍ജി സമര്‍പ്പിച്ചാല്‍ നവംബര്‍ 19നു പരിഗണിക്കാമെന്നും കോടതി അറിയിച്ചു.

English summary
The CBI special Court here on Monday has rejected the plea seeking further probe into the sensational Kiliroor sex scandal case in which Shaari, a teenaged unwed mother had died at the Kottayam Medical College Hospital on 13th November 2004.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X