കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈക്കോടതി മാര്‍ച്ച്: സിപിഎമ്മിന് മുന്നറിയിപ്പ്

  • By Ajith Babu
Google Oneindia Malayalam News

CPM
കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ എംവി ജയരാജനെതിരെയുള്ള വിധിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച പ്രഖ്യാപിച്ച മാര്‍ച്ച് ഹൈകോടതിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന രീതിയിലാവരുതെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ ആര്‍. അജിത്കുമാര്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് നോട്ടീസ് നല്‍കി.

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുകയോ ഹൈക്കോടതിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയോ ചെയ്യാന്‍ പാടില്ലെന്നും നിര്‍ദേശം ലംഘിച്ചാല്‍ ശക്തമായ നടപടി നേരിടേണ്ടിവരുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരുമായി എത്തുന്ന വാഹനങ്ങള്‍ ഗതാഗത തടസ്സം ഉണ്ടാക്കിയാല്‍ പിടിച്ചെടുക്കാനും പെര്‍മിറ്റ് റദ്ദാക്കാനും ആണ് നീക്കം.

പിണറായി ദില്ലിയിലായിരുന്നതിനാല്‍ പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി. സെന്ററിലും എറണാകുളം ജില്ലാക്കമ്മിറ്റി ഓഫീസിലുമാണ് നോട്ടീസ് എത്തിച്ചിരിക്കുന്നത്. മാര്‍ച്ച് നടത്തുന്നതായി മാധ്യമങ്ങളിലൂടെ അറിയുന്നതിനാല്‍ നിയമപ്രകാരം മാത്രമേ മാര്‍ച്ച് നടത്താവൂ എന്ന് കഴിഞ്ഞ ദിവസം നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൊച്ചിയില്‍ ഞായറാഴ്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന ശേഷമാണ് സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് നോട്ടീസ് നല്‍കാന്‍ കമീഷണര്‍ തീരുമാനിച്ചത്. ഡി.ജി.പി ഉള്‍പ്പെടെയുള്ളവരുടെ അനുമതിയോടെയാണ് പാര്‍ട്ടിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. പരിധി വിട്ടാല്‍ സമരത്തെ ശക്തമായി നേരിടണമെന്നാണ് പൊലീസ് ഉന്നതങ്ങളില്‍ നിന്ന് സിറ്റി പൊലീസിന് നല്‍കിയിട്ടുള്ള നിര്‍ദേശം.

സമരം അക്രമാസക്തമാവുകയോ കോടതിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന തരത്തിലേക്ക് നീങ്ങുകയോ ചെയ്താല്‍ പൊലീസിന്റെ വീഴ്ചയായി കണക്കാക്കപ്പെടുമെന്ന് മാത്രമല്ല, ഹൈകോടതിയുടെ വിമര്‍ശം നേരിടേണ്ടിവരുമെന്ന ആശങ്കയും കടുത്ത തീരുമാനത്തിന് പിന്നിലുണ്ട്. ഹൈക്കോടതിയ്‌ക്കെതിരെ സി.പി.എം നടത്തുന്ന സമരം അതീവ ഗുരുതരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് കഴിഞ്ഞ ദിവസം കൊച്ചിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു.

English summary
Police have banned the demonstration planned by the CPM to the Kerala High Court tomorrow protesting against sentencing of senior party leader, MV Jayarajan, to six months imprisonment for contempt of Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X