എച്ച്‌ഐവി ഇല്ലെങ്കില്‍ മാത്രം വിവാഹ ഹാള്‍

എസ്.തിരുവണന്‍ എന്ന വിരമിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ തലയിലുദിച്ച ആശയമാണ് ഇവിടെ നടപ്പിലാക്കിയിരിക്കുന്നത്. വ്യവസ്ഥ നിലവില്‍ വന്ന ശേഷം മൂന്ന് വര്‍ഷത്തിനിടെ 180 വിവാഹങ്ങള്‍ തന്റെ കുംബം കമ്മ്യൂണിറ്റി ഹാളില്‍ നടന്നതായി ഇദ്ദേഹം പറയുന്നു.
എച്ച്‌ഐവി ഇല്ലെന്ന ഏതെങ്കിലും ലാബ് സര്‍ട്ടിഫിക്കറ്റിന് പുറമെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഒരു കത്തും ഹാള്‍ കിട്ടുന്നതിനായി കാണിക്കേണ്ടി വരും. ടെസ്റ്റ് റിപ്പോര്‍ട്ടിനൊപ്പം അഡ്വാന്‍സ് തുകയും കൊടുത്താല്‍ ഹാള്‍ ബുക്ക് ചെയ്യാം.
എച്ച്.ഐ.വി ബാധിതരായ പുരുഷന്മാര്‍ രോഗവിവരം മറച്ചുവച്ച് സ്ത്രീകളെ വിവാഹം ചെയ്യുന്നത് വ്യാപകമായതോടെയാണ് ഇങ്ങനെയൊരു നിബന്ധന കൊണ്ടുവരാന്‍ പ്രേരിപ്പിച്ചതെന്ന് തിരുവണന്‍ പറയുന്നു. രോഗത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ തങ്ങള്‍ക്ക് യാതൊരു ലജ്ജയും ഇല്ലെന്ന് അടുത്തിടെ മണ്ഡപത്തില്‍ വച്ച് വിവാഹിതരായ ദമ്പതിമാര്‍ പറയുന്നു. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലൂടെ വിവാഹ ജീവിതം സുരക്ഷിതമായിരിക്കുമെന്നും ഇവര്‍ക്ക് ഉറപ്പിയ്ക്കാം.












Click it and Unblock the Notifications