കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈന്യത്തില്‍ നിന്നും മുസ്ലീങ്ങളെ പുറത്താക്കണമെന്ന്

  • By Lakshmi
Google Oneindia Malayalam News

US Army in Afganistan
ന്യൂയോര്‍ക്ക്: അമേരിക്കയിലെ സൈന്യത്തില്‍ നിന്നും മുസ്ലീങ്ങളെ പുറത്താക്കണമെന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിനേതാവിന്റെ പ്രസ്താവന വിവാദമാകുന്നു. ടെന്നസ്സീ സ്റ്റേറ്റ് പ്രതിനിധി റിക്ക് വൊമിക് ആണ് സായുധസേനയില്‍ നിന്നും മുസ്ലീങ്ങളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. മുസ്ലീങ്ങളെ അവരുടെ മതം കളവുപറയാന്‍ പ്രേരിപ്പിക്കുന്നുവെന്ന് പറഞ്ഞാണ് റിക്ക് ഇക്കാര്യം ആവശ്യപ്പെട്ടത്.

വ്യക്തിപരമായി ഞാന്‍ സൈന്യത്തിലുള്ള ഒരു ഇസ്ലാമിനെയും വിശ്വസിക്കുന്നില്ല. അവര്‍ നമ്മളോട് കള്ളം പറയും. അവര്‍ ഖുറാനില്‍ വിശ്വസിക്കുന്ന യഥാര്‍ത്ഥ മുസ്ലീങ്ങളാണെങ്കില്‍, അവര്‍ എന്നെ കൊലപ്പെടുത്തുമെന്നും ഞാന്‍ ഭയക്കുന്നു- എന്നായിരുന്നു ഒരു അഭിമുഖത്തില്‍ റിക്ക് പറഞ്ഞത്.

അപ്പോള്‍ മുസ്ലീങ്ങളെ പുറത്താക്കണമെന്നാണോ അഭിപ്രായം എന്നചോദ്യമുയര്‍ന്നു. ഇപ്പോള്‍ തീര്‍ച്ചയായും വേണമെന്നായിരുന്നു റിക്കിന്റെ മറുപടി. അല്‍ക്വയ്ദയും താലിബാനുമായി നമ്മള്‍ യുദ്ധത്തിലാണ്, അതായത് മുസ്ലീങ്ങളുമായി യുദ്ധത്തിലാണ്.

അങ്ങനെ വരുമ്പോള്‍ മുസ്ലീം ഭടന്മാര്‍ മറ്റു മുസ്ലീങ്ങളെ വധിക്കാന്‍ തയ്യാറാവുമോ. ഇതിന് എനിക്ക് പറയാനുള്ള പരിഹാരം അവരെ സൈന്യത്തില്‍ നിന്നും പുറത്താക്കുകയെന്നതാണ്- റിക്ക് പറഞ്ഞു. റിക്കിന്റെ പ്രസ്താവനയ്‌ക്കെതിരെ മുസ്ലീം മതവിഭാഗത്തില്‍ നിന്നും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

ഇസ്ലാമിക് സെന്റര്‍ ഓഫ് മുര്‍ഫ്രീസ്ബറോയിലെ സലേ സ്‌ബെനാറ്റി പറയുന്നത് റിക്കിന്റെ പരാമര്‍ശം സങ്കടകരമാണെന്നാണ്. രാജ്യത്തിന് വേണ്ടി ജീവന്‍ മറന്ന് ജോലിചെയ്യുന്ന ഭടന്മാരെ മതത്തിന്റെ പേരില്‍ വേര്‍തിരിച്ച് കാണുന്നത് നല്ലതല്ലെന്ന് അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ മുസ്ലീങ്ങള്‍ അല്‍ക്വയ്ദയില്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
A Republican politician has sparked religious fury by saying that Muslims posed a significant threat, and should be forced out of the US military.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X