തച്ചങ്കരി: പിറവത്ത് ദോഷം ചെയ്യുമെന്ന് സുധീരന്‍

തച്ചങ്കരിയ്ക്ക് നിമയനം നല്‍കിയതിനെതിരെ വെള്ളിയാഴ്ചതന്നെ അദ്ദേഹം രംഗത്തെത്തിയിരുന്നു. ശനിയാഴ്ചയും അദ്ദേഹം ഇക്കാര്യത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ചിരിക്കുകയാണ്. ഒപ്പം സര്‍ക്കാറിന്റെ മദ്യനയത്തെയും വിമര്‍ശിച്ചിട്ടുണ്ട്.
കേരളത്തിലെ മദ്യ വില്‍പ്പന യാതൊരു നിയന്ത്രണവും ഇല്ലാത്തതാണെന്നും മദ്യലോബികള്‍ ത്രീസ്റ്റാര്‍ പദവിയ്ക്കായി നെട്ടോട്ടമോടുകയാണെന്നും മദ്യനയം തിരുത്താത്തത് ദോഷം ചെയ്യുമെന്നും സുധീരന്‍ പറഞ്ഞു.
സര്‍ക്കാരിന്റെ മദ്യനയത്തിനെതിരായ തന്റെ പരസ്യവിമര്‍ശങ്ങള്‍ പിറവം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പ്രതികൂലമായി ബാധിക്കാതിരിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയില്‍ മദ്യനയത്തെ കുറിച്ചുള്ള വിമര്‍ശങ്ങള്‍ ഉന്നയിച്ചിട്ട് ഫലമില്ലാത്തതുകൊണ്ടാണ് പൊതുവേദികളില്‍ വിമര്‍ശങ്ങള്‍ ഉന്നയിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.
സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ധാരണയുണ്ടാക്കാനുള്ള കമ്മിറ്റിയിലും പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയിലും അംഗമാണ് ഞാന്‍. ഈ വേദികളിലെല്ലാം സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, അതൊന്നും സര്‍ക്കാരിന്റെ നയത്തെ ബാധിച്ചിട്ടില്ല.
സമ്പൂര്‍ണമായ മദ്യനിരോധനമായിരിക്കണം സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ആത്യന്തികമായ ലക്ഷ്യം. ഇക്കാര്യത്തില്‍ യുഡിഎഫിനു മാത്രമേ ഒരു ദിശാബോധം ഉണ്ടായിട്ടുള്ളൂ. എന്നാല്‍, ഇപ്പോഴത്തെ മദ്യനയം മദ്യത്തിന്റെ ഉപഭോഗം കൂട്ടാനാണ് സഹായിക്കുക. ഇതിനെയാണ് ഞാന്‍ വിമര്‍ശിക്കുന്നത്- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications