തൃശൂര്‍: മമ്മൂട്ടിയും മോഹന്‍ലാലും തരുന്ന സംഭാവന ഉപയോഗിച്ച് പിച്ചക്കാശിന്റെ ആനുകൂല്യങ്ങള്‍ വാങ്ങേണ്ടവരല്ല നാട്ടിലെ കലാസാഹിത്യകാരന്മാരെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍. തൃശൂരില്‍ സംഗീത നാടക അക്കാദമി ഹാളില്‍ സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളെ ചേര്‍ക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനെക്കൊണ്ടോ അമിതാഭ് ബച്ചനെക്കൊണ്ടോ പ്രീമിയം തുക അടപ്പിച്ച് കേരളത്തിലെ കലാസാഹിത്യ രംഗത്തുള്ളവര്‍ക്ക് ചികിത്സാ സൗജന്യങ്ങളും പെന്‍ഷനും മറ്റും നല്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍, അങ്ങനെ ആരുടെയും ഔദാര്യംകൊണ്ടു നടത്തേണ്ടതല്ല ഈ ക്ഷേമനിധി.
കലാകാരന്മാര്‍ സ്വന്തം നിലയില്‍ അടയ്ക്കുന്ന അംശാദായത്തിനു പുറമേ കലാസ്വാദകരില്‍നിന്നുള്ള സംഭാവനയും ചേര്‍ത്താണ് ക്ഷേമിനിധി പ്രവര്‍ത്തിക്കുക. സിനിമാപ്രേക്ഷകരില്‍നിന്ന് മൂന്നുരൂപയും കേബിള്‍ ടിവി വരിക്കാരില്‍നിന്ന് രണ്ട് രൂപയും പിരിക്കുമെന്നും മന്ത്രി അറിയിച്ചു.
There is no need to distribute solatium for financially weak artistes "with the help of superstars like Mohanlal and Mammootty," Minister for Sports and Cinema KB Ganesh Kumar has said.