ശാരി മരിച്ചത് ചികിത്സയിലെ പിഴവു മൂലം

ലാപ്രോസ്‌കോപ്പിയിലെ പിഴവ് മൂലമാണ് ശാരി മരിച്ചത്. കേസിലെ സാക്ഷി വിസ്താരം നടക്കുന്ന തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയിലാണ് കുരുവിള ഇക്കാര്യം അറിയിച്ചത്. ശാരിയെ പരിശോധിയ്ക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക മെഡിക്കല്‍ സംഘത്തിലെ ഡോക്ടറാണ് എപി കുരുവിള. കുരുവിളയും സര്‍ക്കാര്‍ അഭിഭാഷകനും തമ്മില്‍ കോടതിയില്‍ വച്ച് അഭിപ്രായവ്യത്യാസമുണ്ടാവുകയും ചെയ്തു.
2004 ഒക്ടോബര്‍ 31നു ശാരിയെ മെഡിക്കല്‍ കോളജിലേക്കു മാറ്റിയിരുന്നു. അവിടെവച്ചു ഡോക്ടര്‍ എ.പി. കുരുവിള ശാരിയെ ചികില്‍സിച്ചിരുന്നു. അതേസമയം കേസില്‍ തുടര്‍ അന്വേഷണം ആവശ്യപ്പെട്ടു മറ്റൊരു ഹര്‍ജി കൂടി കോടതി ഫയലില്‍ സ്വീകരിച്ചു. 23നു വാദം നടക്കും. ശാരിയുടെ മാതാപിതാക്കളാണു പുതുതായി വീണ്ടും ഹര്‍ജി നല്‍കിയിട്ടുള്ളത്.












Click it and Unblock the Notifications