21കാരിയെ മാനഭംഗപ്പെടുത്തി നഗ്നചിത്രമെടുത്തു
ദില്ലി: ദില്ലി സര്‍വ്വകലാശാല വിദ്യാര്‍ഥിനിയെ മദ്യംനല്‍കി മയക്കി മാനഭംഗപ്പെടുത്തിയശേഷം നഗ്നചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി. ഒരു ബിപിഒ ജീവനക്കാരനാണ് വിദ്യാര്‍ഥനിയെ മാനഭംഗപ്പെടുത്തുകയും രംഗങ്ങള്‍ വീഡിയോ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തത്.
സംഭവത്തിന് പിന്നാലെ മാനസികപ്രശ്‌നത്തിലായ വിദ്യാര്‍ഥിനി ഇതിനിടെ ആത്മഹത്യാശ്രമം നടത്തി. നവംബര്‍ 19ന് വെള്ളിയാഴ്ചയാണ് വിദ്യാര്‍ത്ഥിനി കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇപ്പോള്‍ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
25കാരനായ ഹരീഷ് എന്ന് വിളിക്കുന്ന ചിരാഗ് ആണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഒരു മൊബൈല്‍ ഷോപ്പില്‍ വച്ച് ഒക്ടോബര്‍ 16നാണത്രേ ഇവര്‍ ആദ്യമായി പരിചയപ്പെട്ടത്്. പിന്നീട് ഇവര്‍ രോഹിണി മാളില്‍ വച്ച് കണ്ടുമുട്ടി.
കൂടിക്കാഴ്ചയ്ക്കിടെ ഹരീഷ് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം യുവതിയ്ക്ക് നല്‍കി. തുടര്‍ന്ന് പാതിമയക്കത്തിലായ യുവതിയെ ഇയാള്‍ തന്റെ വാടകവീട്ടിലേയ്ക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് നവംബര്‍ 14ന് ഇയാള്‍ വീണ്ടും യുവതിയെ കാണുകയും ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.
പിന്നീട് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മൂന്നുദിവസം അബോധാവസ്ഥയിലായിരുന്നു. പിന്നീട് ആശുപത്രിയില്‍ വച്ച് ബോധം വീണപ്പോഴാണ് യുവതി സംഭവം മറ്റുള്ളവരോട് പറഞ്ഞത്. പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഹരീഷിനെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.












Click it and Unblock the Notifications