Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാറിന് ഒരുകുഴപ്പവുമില്ലെന്ന്: ജയലളിത

Jayalalitha
ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. ഈവിഷയത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് അയച്ച കത്തിലാണ് ജയലളിത അണക്കെട്ട് സുരക്ഷിതമാണെന്ന് അവകാശപ്പെട്ടിരിക്കുന്നത്. അടുത്തിടെയുണ്ടായ ഭൂചലനത്തില്‍ അണക്കെട്ടിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും ജയയുടെ കത്തില്‍ പറഞ്ഞിട്ടുണ്ട്.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള കേരളത്തിന്റെ പദ്ധതി തടയണമെന്ന് ജയലളിത കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നാണ് ആവശ്യം. അണക്കെട്ട് സുരക്ഷിതമല്ലെന്നും ഭൂചലനത്തില്‍ വിള്ളലുകള്‍ കൂടിയ അണക്കെട്ട് എപ്പോള്‍ വേണമെങ്കിലും തകരാവുന്ന അവസ്ഥയിലാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ജയലളിത പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയിരിക്കുന്നത്.

ഇപ്പോഴത്തെ അണക്കെട്ടിന് ഒരു പ്രശ്‌നവുമില്ലെന്നിരിക്കെ പുതിയ അണക്കെട്ടിന്റെ ആവശ്യമില്ല. പുതിയ അണക്കെട്ട് നിര്‍മ്മിച്ച് 1886ല്‍ തമിഴ്‌നാടുമായി ഉണ്ടാക്കിയ കരാര്‍ അസാധുവാക്കാനും തമിഴ്‌നാടിന് വെള്ളം നിഷേധിക്കാനുമാണ് കേരളത്തിന്റെ പദ്ധതിയെന്നും ജയ കത്തില്‍ ആരോപിക്കുന്നു.

എന്നാല്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനായി ഇപ്പോഴത്തേത് ദുരന്തത്തിന്റെ വക്കിലാണെന്ന് പ്രചരിപ്പിച്ച് കേരള സര്‍ക്കാര്‍ ജനങ്ങളെ ഭീതിയിലാക്കുകയാണെന്നും കത്തില്‍ ആരോപിക്കുന്നു. ഇക്കാര്യം കാണിച്ച് സുപ്രീം കോടതി നിര്‍ദ്ദേശിച്ച സമിതിയുടെ സ്വാധീനിക്കാനാണ് കേരളം ശ്രമിക്കുന്നതെന്നും ജയ കുറ്റപ്പെടുത്തുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+