Get Updates
Get notified of breaking news, exclusive insights, and must-see stories!

ശരത് പവാറിന്റെ ചെകിട്ടത്തടിച്ചു

Pawar
ദില്ലി: കേന്ദ്ര കൃഷിമന്ത്രി ശരത് പവാറിനു നേരെ ആക്രമണം. ദില്ലിയിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിസരത്തായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഹര്‍വീന്ദര്‍ സിങ് എന്ന സിഖ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം മുന്‍കേന്ദ്രമന്ത്രി സുഖ് റാമിനെ ആക്രമിച്ചതും ഇതേയാള്‍ തന്നെയായിരുന്നു. എല്ലാവരും കള്ളന്‍മാരാണെന്ന് ആക്രോശിച്ചായിരുന്നു ഇയാള്‍ പവാറിനെ കയ്യേറ്റം ചെയ്തത്. വിലക്കയറ്റം കൊണ്ട് ജീവിക്കാനാവുന്നില്ലെന്നും അക്രമി വിളിച്ചു പറഞ്ഞു.

സംഭവം അറിഞ്ഞയുടന്‍ വിവിധ കേന്ദ്ര നേതാക്കള്‍ പവാറിനെ കാണാനായി പുറപ്പെട്ടിട്ടുണ്ട്. അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രിയുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചു.

പവാറിനെ ആക്രമിക്കാന്‍ ഹര്‍വീന്ദര്‍ സിങിനെ പ്രേരിപ്പിച്ചതെന്താണെന്ന കാര്യം വ്യക്തമായിട്ടില്ല. പവാറിന്റെ ഏതെങ്കിലും പ്രസ്താവനയില്‍ പ്രകോപിതനായാണോ ഇയാള്‍ ആക്രമണം നടത്തിയതെന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്.

ആക്രമണം ഹര്‍വീന്ദര്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. പവാര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചതിന് ശേഷം തിരികെ പോകുമ്പോഴായിരുന്നു ഇയാള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ഇയാളുടെ പക്കല്‍ നിന്ന് കത്തി കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+