കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധം ജയിച്ചു; പ്രണയഗുരു വീണ്ടും കാംപസില്‍

  • By Lakshmi
Google Oneindia Malayalam News

Chowdary and July
പട്‌ന: കോളെജ് വിദ്യാര്‍ഥിനിയുമായുള്ള പ്രണയത്തിലൂടെ അഞ്ചുവര്‍ഷം മുമ്പ് മാധ്യമശ്രദ്ധനേടിയ ലവ്ഗുരുവെന്ന് അറിയപ്പെടുന്ന കോളെജ് പ്രൊഫസര്‍ മദുഖ് നാഥ് ചൗധരി വീണ്ടും കോളെജില്‍ തിരിച്ചെത്തി. അഞ്ചുവര്‍ഷക്കാലം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് അദ്ദേഹം അധ്യാപകവൃത്തിയ്ക്കായി തിരിച്ചെത്തിയിരിക്കുന്നത്.

പട്‌നയിലെ ബി.എന്‍ കോളേജില്‍ ഹിന്ദി പ്രൊഫസറായിരിക്കെ സ്വന്തം വിദ്യാര്‍ഥിനിയെ പ്രണയിച്ചെന്ന കുറ്റം ചുമത്തി പുറത്താക്കപ്പെട്ട, മദുഖ് ചൗധരി പട്‌ന സര്‍വകലാശാലയുടെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.ഇതേത്തുടര്‍ന്നാണ് സര്‍വ്വകലാശാല ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ ഇടപെട്ട് പിരിച്ചുവിടല്‍ നടപടി ഒഴിവാക്കിയത്.

വിദ്യാര്‍ഥിനിയായ ജൂലിയുമായുള്ള പ്രണയത്തെത്തുടര്‍ന്ന് 2006ലാണ് പെരുമാറ്റദൂഷ്യം ആരോപിച്ച് മദുഖ് ചൗധരിയെ സസ്‌പെന്‍ഡ് ചെയ്തത്. പിന്നാലെ 2009ല്‍ ഇദ്ദേഹത്തെ കോളേജില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു.

സര്‍വകലാശാലയുടെ തീരുമാനത്തിനെതിരെ പട്‌ന ഹൈക്കോടതിയെ സമീപിച്ച ചൗധരി ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതേ ആവശ്യമുന്നയിച്ച് ചൗധരിയും ജൂലിയും ഇവര്‍ക്കൊപ്പമുള്ളവരും രണ്ടു ദിവസം മുമ്പ് പട്‌നയില്‍ ധര്‍ണ നടത്തിയിരുന്നു.

ഇതോടെയാണ് ചൗധരിയെ വീണ്ടും കോളേജിലെത്തി കുട്ടികളെ പഠിപ്പിക്കാന്‍ ഗവര്‍ണര്‍ അനുവദിച്ചത്. കോളെജില്‍ നിന്നും ചൗധരിയെ പുറത്താക്കിയിരുന്നുവെങ്കിലും വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും ഇദ്ദേഹത്തെ പിന്തുണയക്കുന്നവരായിരുന്നു.

English summary
.Popularly known as the 'Love Guru', Professor Matuk Nath Chaudhary of Patna University's B.N. College today joined duty after five years following revocation of termination of service by the Governor in his capacity of Chancellor late last night
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X