ഫ്ലാറ്റ് തട്ടിപ്പ്: സിനിമാ നിര്‍മ്മാതാവ് കുടുങ്ങി
ഹൈദരാബാദ്: പ്രശസ്ത ടോളിവുഡ് നിര്‍മ്മാതാവായ അശോക് വല്ലഭനേനിയെ ഫ്ലാറ്റ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. അശോകിന് പുറമെ കേസില്‍ മറ്റ് ഒന്‍പത് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജയ് പ്രകാശ് നഗറില്‍ നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉടമയെ ഭീഷണിപ്പെടുത്തി 2 ഫ്ലാറ്റുകള്‍ സ്വന്തമാക്കാന്‍ ശ്രമിച്ചുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. കെട്ടിടം ഉടമയായ ബാലാജിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാവിലെ നിര്‍മ്മാതാവടക്കം പത്തു പേര്‍ കെട്ടിടത്തിലെത്തി തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് ബാലാജി പറയുന്നു. നിര്‍മ്മാണം നടക്കുന്നിടത്തെത്തിയ അവര്‍ രണ്ടു ഫ്ലാറ്റുകള്‍ അവര്‍ക്ക് വിട്ടു കൊടുക്കുണമെന്ന് ആവശ്യപ്പെട്ടു.
എന്നാല്‍ താന്‍ ഇതിന് തയ്യാറല്ലെന്ന് അറിയിച്ചപ്പോള്‍ അവര്‍ ഫ്ലാറ്റിന്റെ ജനലും വാതിലും തല്ലിപൊളിച്ചു. ഫ്ലാറ്റ് വിട്ട് നല്‍കിയില്ലെങ്കില്‍ തന്നേയും കുടുംബത്തേയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബാലാജി പറയുന്നു. തുടര്‍ന്ന് ബാലാജി പൊലീസില്‍ പരാതി നല്‍കി.
സ്ഥലത്ത് മിന്നല്‍ പരിശോധന നടത്തിയ പൊലീസിന് സ്ഥലം ഗുണ്ടകള്‍ കയ്യേറിയിരിക്കുന്നതായി മനസ്സിലായി. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്ന് അശോകാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് പൊലീസിന് വ്യക്തമാവുകയായിരുന്നു.












Click it and Unblock the Notifications