കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുവില കൊടുത്താം ഡാം നിര്‍മിയ്ക്കും: മാണി

  • By Ajith Babu
Google Oneindia Malayalam News

KM Mani
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ എന്തുവില കൊടുത്തും കേരളം പുതിയ അണക്കെട്ട് പണിയുമെന്ന് ധനമന്ത്രി കെ.എം.മാണി. പ്രശ്‌ന പരിഹാരത്തിന് കേരളം നടത്തുന്ന ശ്രമങ്ങളെ ദൗര്‍ബല്യമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.

സമവായ ശ്രമങ്ങള്‍ ദൗര്‍ബല്യമായി കാണരുത്. എന്തു വില കൊടുത്തും നിര്‍ദ്ദിഷ്ട സ്ഥലത്ത് അണക്കെട്ട് നിര്‍മിക്കും. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായി ഇടപെടണം. ഇപ്പോഴത്തെ ഭീഷണി പരിഹരിക്കാന്‍ 120 അടിയായി താഴ്ത്തണമെന്നും തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ മാണി ആവശ്യപ്പെട്ടു.

അതിനിടെ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ അടിയന്തര നടപടിയാവശ്യപ്പെട്ട് ജലവിഭവമന്ത്രി പി.ജെ ജോസഫും റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ദില്ലിയിലെത്തി. വൈകിട്ട് 3.30 ന് കേന്ദ്ര ജലവിഭവമന്ത്രി പവന്‍കുമാര്‍ ബന്‍സാളുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തും. 4.30ന് കേക്രന്ദ ആഭ്യന്തര മന്ത്രി പി. ചിദംബരവുമായും രാത്രി എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തും.

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിനും മന്ത്രിമാര്‍ ശ്രമിക്കുന്നുണ്ട്. കോടതിയിലേക്ക് പ്രശ്‌നം നീട്ടാതെ പുറത്ത് ഒത്തുതീര്‍പ്പിനുള്ള ശ്രമമാണ് കേരളം ശ്രമിക്കുന്നത്.

English summary
Mullaperiyar is the most important issue in the state. The government cannot compromise on the safety of the people in the state, Minister KM Mani told mediapersons,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X