റേഷന്‍കടയുടമ വീട്ടമ്മയെ ചെരുപ്പുകൊണ്ടടിച്ചു
കൊല്ലം: അരിവാങ്ങാനെത്തിയ വീട്ടമ്മയെ റേഷന്‍ കടയുടമ മര്‍ദ്ദിയ്ക്കുകയും നിലത്തിട്ട് വലിച്ചുപിഴയ്ക്കുകയും ചെയ്തു. നവംബര്‍ 26ന് ശനിയാഴ്ച വൈകീട്ട് കുളത്തൂപ്പുഴയിലാണ് സംഭവം നടന്നത്. എക്‌സ് സര്‍വീസ് മെന്‍ കോളനിയിലെ എആര്‍ഡി 125ആം നമ്പര്‍ പൊതുവിതരണകേന്ദ്രത്തിലാണ് സംഭവം നടന്നത്.
43കാരിയായ വത്സമ്മയ്ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. റേഷന്‍കടയുടെ ലൈസന്‍സ് ഉടമസ്ഥനായ സി കോശിയാണ് ഇവരെ മര്‍ദ്ദിച്ചത്. സംഭവത്തിന് പിന്നാലെ കോശിയെ പൊലീസ് അറസ്റ്റുചെയ്തു.
അരി വാങ്ങാനെത്തിയ വീട്ടമ്മയോട് മറ്റു സാധനങ്ങള്‍കൂടി വാങ്ങിയാലേ അരി നല്‍കൂ എന്ന് കോശി പറഞ്ഞു. വീട്ടമ്മ ഇതിന് തയ്യാറായില്ല. അരി നല്‍കിയില്ലെങ്കില്‍ അധികാരികള്‍ക്ക് പരാതി നല്‍കുമെന്നും വത്സമ്മ പറഞ്ഞു.
ഇതില്‍ പ്രകോപിതനായ കടയുടമ അസഭ്യം പറഞ്ഞുകൊണ്ട് വീട്ടമ്മയെ കടയുടെ മുറ്റത്തേക്ക് തള്ളിയിട്ടു. മുറ്റത്തെ ചെളിയില്‍ വീണ വീട്ടമ്മയുടെ പുറത്തുകയറിയിരുന്ന് ചെരിപ്പുകൊണ്ട് ഇരുകവിളിലും അടിക്കുകയായിരുന്നുവത്രേ.
സംഭവം കണ്ട് കടയിലുണ്ടായിരുന്നവര്‍ ഓടിയെത്തി വീട്ടമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കടയുടമ പിന്മാറാന്‍ തയ്യാറായില്ല. തുടര്‍ന്ന് വീട്ടമ്മയെ മുറ്റത്ത് വലിച്ചിഴയ്ക്കുകയും ചവിട്ടുകയും ചെയ്തു. അവശയായ വീട്ടമ്മയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. മര്‍ദ്ദനത്തിനിടെ വീട്ടമ്മയുടെ അഞ്ചുപവനോളം വരുന്ന സ്വര്‍ണ്ണമാല നഷ്ടപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications