കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയ്ക്ക് സുരക്ഷാഭീഷണി

  • By Nisha Bose
Google Oneindia Malayalam News

Sabarimala
പത്തനംതിട്ട: ശബരിമലയ്ക്ക് സുരക്ഷാഭീഷണിയുണ്ടെന്ന് മുന്നറിയിപ്പ്. ശബരിമല സന്നിധാനം സുരക്ഷാ ഭീഷണി നേരിടുന്ന കേന്ദ്രങ്ങളുടെ പട്ടികയിലാണെന്നാണ് വിവിധ ഇന്റലിജന്‍സ് വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സന്നിധാനവും പമ്പയുമെല്ലാം അതീവ സുരക്ഷാ മേഖലയിലാണ് ഉള്‍പ്പെടുന്നത്. എങ്കില്‍ പോലും പ്രദേശത്ത് നിലവിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഭീഷണി നേരിടാന്‍ പര്യാപ്തമല്ലെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു.ഓരോ വര്‍ഷവും തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടാകുന്നത്. എന്നാല്‍ ഇതിനനുസൃതമായി യാതൊരു സുരക്ഷാ സംവിധാനങ്ങളും ഒരുക്കുന്നില്ല. ഇത് വന്‍ ദുരന്തത്തിന് വഴിയൊരുക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ശബരിമല ക്ഷേത്രത്തോടു ചേര്‍ന്നു ഭസ്മക്കുളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ യാതൊരു സുരക്ഷാ പരിശോധനയും നടക്കുന്നില്ല. തീര്‍ഥാടകരെ മെറ്റല്‍ ഡിറ്റക്ടര്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണെ്ടങ്കിലും എല്ലാവരേയും ഇതിന് വിധേയരാക്കുന്നില്ല. സന്നിധാനത്തിന് മാത്രമല്ല പരസരപ്രദേശങ്ങള്‍ക്കും സുരക്ഷാഭീഷണി നിലനില്‍ക്കുന്നുണ്ട്.

രാജ്യത്തിന് അകത്തും പുറത്തുമുള്ള നിരവധി തീര്‍ഥാടകരെത്തുന്ന ശബരിമലയില്‍ പൊലീസ് പലപ്പോഴും കാര്യക്ഷമമായ പരിശോധന നടത്താറില്ല. കച്ചവടത്തിനും ജോലിസംബന്ധമായും ശബരിമലയില്‍ എത്തുന്നവര്‍ക്ക് പോലീസും അതാത് സ്ഥാപനങ്ങളും നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് മാത്രമാണ് ഉള്ളത്. ഇത് ചൂഷണം ചെയ്ത് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് നിരവധി പേര്‍ ശബരിമലയില്‍ പ്രവേശിച്ചിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

അരവണപ്ലാന്റ് പ്രവര്‍ത്തിക്കാന്‍ സജ്ജീകരിച്ചിരിക്കുന്ന വൈദ്യുതി നിലയത്തിനും വേണ്ടത്ര സുരക്ഷയില്ല. ഇവിടെ 250 കെവിയുടെ നാല് ട്രാന്‍സ്‌ഫോര്‍മറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെയും കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ വേണമെന്നും റിപ്പോര്‍്ട്ടില്‍ പറയുന്നു.

English summary
Intelligence report says that threat for Sabarimala temple security.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X