Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: തമിഴ്‌നാട്ടിലും ആശങ്ക

Vaiga Dam
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് കുഴപ്പമൊന്നുമില്ലെന്നും പുതിയ അണക്കെട്ട് ആവശ്യമേയില്ലെന്നുമാണ് തമിഴ്‌നാടിന്റെ വാദം, പക്ഷേ അണക്കെട്ടുയര്‍ത്തുന്ന ആശങ്കയില്‍ നിന്നും യഥാര്‍ത്ഥത്തില്‍ തമിഴ്‌നാടും മുക്തമല്ലെന്നതാണ് സത്യം.

അണക്കെട്ടിലെ ജലനിരപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ അനുവദനീയമായതിലും കൂടുതല്‍ ഉയര്‍ന്നിരുന്നു. അപകട ഭീഷണി ഉയര്‍ത്തുന്ന അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്താന്‍ വന്‍തോതില്‍ ജലം തിരിച്ചുവിട്ട് തമിഴ്‌നാട് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. അണക്കെട്ടിന്റെ അവസ്ഥ തമിഴ്‌നാടിനും ആശങ്കയുണ്ടാക്കുന്നുവെന്നതിന്റെ ഉദാഹരണമായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഫോര്‍ബേ ഡാമിലൂടെ ഇരച്ചിപ്പാലം വഴി രണ്ടിരട്ടിയിലധികം വെള്ളം തിങ്കളാഴ്ച തമിഴ്‌നാട്ടിലേക്ക് കാണ്ടുപോകാനാരംഭിച്ചിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ചാണ് തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകുന്നത്.

തിങ്കളാഴ്ച സെക്കന്‍ഡില്‍ 4500 ഘനയടി ജലമാണ് മുല്ലപ്പെരിയാറിലെ വെള്ളമൊഴുകിയെത്തുന്ന വൈഗ അണക്കെട്ടിലേയ്ക്ക് ഒഴുക്കിയത്. വൈഗ അണക്കെട്ട് ഇപ്പോള്‍ പരമാവധി സംഭരണ ശേഷിയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെത്തുടര്‍ന്ന് തമിഴ്‌നാട്ടിലെ ചില ജില്ലകള്‍ പ്രളയഭീഷണിയിലാണ്.

ഇതിനിടെ കേരളത്തില്‍ പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് സുരക്ഷാസംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. അതിര്‍ത്തികളിലെ സുരക്ഷ ശക്തമാക്കി. കുമളിയിലുള്‍പ്പെടെയുള്ള ഔട്ട്‌പോസ്റ്റുകളില്‍ തമിഴ്‌നാട് കൂടുതല്‍ പോലീസിനെ നിയോഗിച്ചിരിക്കുകയാണ്.

തമിഴ്‌നാട്ടില്‍നിന്നു വരുന്ന വാഹനങ്ങള്‍ക്കുനേരെ ആക്രമണമുണ്ടാകുമെന്ന റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ കേരളത്തിലേയ്ക്ക് വിടുന്ന വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നുണ്ട്.

കേരളത്തില്‍ നടക്കുന്ന സമരങ്ങള്‍ക്കെതിരെ തമിഴ്‌നാട്ടിലും പ്രതിഷേധം പുകയുകയാണ്. സമരങ്ങളില്‍ ജയലളിതയുടേയും വൈകോയുടെയും കോലങ്ങള്‍ കത്തിക്കുന്നതും സമരക്കാരെ നിയന്ത്രിക്കാന്‍ പോലീസ് നടപടി സ്വീകരിക്കാത്തതുമാണ് തമിഴ്‌നാടിനെ ചൊടിപ്പിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+