Get Updates
Get notified of breaking news, exclusive insights, and must-see stories!

കാത്തിരിപ്പിനൊടുവില്‍ കനിമൊഴി പുറത്തേയ്ക്ക്

Kanimozhi
ദില്ലി: 2ജി അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച ഡിഎംകെ എംപി കനിമൊഴി തീഹാര്‍ ജയിലില്‍ നിന്നും പുറത്തേയ്ക്ക്. മെയ് 20ന് അറസ്റ്റിലായ കനിമൊഴി 192 ദിവസമാണ് ജയിലില്‍ കഴിഞ്ഞത്. കനിയുടെ ജയില്‍ വാസം നല്‍കിയ ആഘാതത്തില്‍ നിന്നും ബന്ധുക്കള്‍ക്കും അവരുടെ അനുയായികള്‍ക്കും വലിയ ആശ്വാസമായിരിക്കും ഈ ജാമ്യത്തിലൂടെ ലഭിയ്ക്കുന്നത്.

2ജി കേസിലെ അന്വേഷണം കഴിയുന്പോള്‍ കനിമൊഴിയുടെ കഥയെന്താവുമെന്ന് പ്രവചിക്കാന്‍ കഴിയാത്തതാണ്. എന്തായാലും ഇക്കാലം കൊണ്ട് കനിമൊഴി ശരിയ്ക്കും മാനസികമായും ശാരീരികമായും ശിക്ഷയനുഭവിച്ചുകഴിഞ്ഞെന്നകാര്യത്തില്‍ സംശയമില്ല.

ദില്ലി ഹൈക്കോടതി തിങ്കളാഴ്ച ജാമ്യം അനുവദിച്ചെങ്കിലും ഉത്തരവ് ഇറങ്ങാന്‍ വൈകിയതിനാല്‍ തിങ്കളാഴ്ചതന്നെ പുറത്തിറങ്ങാന്‍ കനിമൊഴിയ്ക്കായില്ല. ഹൈക്കോടതി ഉത്തരവ് വന്നപ്പോഴേക്കും 2ജി വിചാരണക്കോടതി ജഡ്ജി ഒ. പി സെയ്‌നി പട്യാല ഹൗസ് കോടതിയില്‍ നിന്ന് പോയിക്കഴിഞ്ഞതാണ് കാരണം. ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് കനി ജയിലില്‍ നിന്നും പുറത്തുവരുക

ജാമ്യം തേടി അഞ്ചു തവണയാണ് കനിമൊഴി കോടതികളെ സമീപിച്ചത്. സ്ത്രീ എന്ന നിലയില്‍ ആനുകൂല്യം നല്‍കണമെന്ന വാദവും കോടതി നേരത്തേ തള്ളിയിരുന്നു. പിന്നീട് സിബിഐ കനിമൊഴിയുടെ ജാമ്യക്കാര്യത്തില്‍ അയഞ്ഞ നിലപാട് സ്വീകരിക്കുകയായിരുന്നു.

കോടതി റിമാന്റ് ചെയ്ത് തീഹാര്‍ ജയിലിലേയ്ക്ക് അയച്ച ദിവസം കനിമൊഴി പൊട്ടിക്കരഞ്ഞിരുന്നു. പിന്നീട് ജയില്‍ വച്ച് പലരും കാണാനെത്തിയപ്പോഴും അവര്‍ക്ക് കരച്ചിലടക്കാനായിരുന്നില്ല്. പിതാവ് എം കരുണാനിധിയ്ക്കും മകളുടെ ജയില്‍ വാസം വലിയ വേദനയായിരുന്നു.

'കലൈഞ്ജര്‍ ടി. വി' യുടെ 20 ശതമാനം ഓഹരിയാണ് കനിമൊഴിക്കുള്ളത്. സ്വാന്‍ ടെലികോമിന് സ്‌പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കലൈഞ്ജര്‍ ടിവി 200 കോടി രൂപ കൈപ്പറ്റിയെന്നാണ് സിബിഐ ആരോപണം.

കനിമൊഴിക്കും കലൈഞ്ജര്‍ ടി.വി. എം.ഡി. ശരത്കുമാറിനുമെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് പ്രേരിപ്പിക്കല്‍, ക്രിമിനല്‍ വിശ്വാസവഞ്ചനയ്ക്കുള്ള ഗൂഢാലോചന, വഞ്ചന, ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്യല്‍, കോഴയോ അനധികൃത സ്വത്തോ സ്വീകരിക്കല്‍ എന്നീ വകുപ്പുകളാണ് കോടതി ചുമത്തിയിരിക്കുന്നത്.

കലൈഞ്ജര്‍ ടി.വി.യുടെ ദൈനംദിന കാര്യങ്ങളില്‍ കനിമൊഴി ഇടപെട്ടിട്ടില്ലെന്നും അതിനാല്‍ 200 കോടി കൈപ്പറ്റിയത് സംബന്ധിച്ച് അവര്‍ക്ക് ഒന്നുമറിയില്ലെന്നുമാണ് അഭിഭാഷകന്‍ രാം ജത്മലാനി വാദിച്ചത്. എന്നാല്‍ കനിമൊഴി അറിയാതെ കലൈഞ്ജര്‍ ടി.വിയില്‍ ഒന്നും നടക്കില്ലെന്നാണ് സിബിഐയുടെ വാദം.

മുന്‍ ടെലികോം മന്ത്രിയും 2ജി കേസിലെ ഒന്നാം പ്രതിയുമായ എ. രാജ മാത്രമാണ് കേസില്‍ ഇതുവരെ ജാമ്യാപേക്ഷ നല്‍കാത്തത്. മൂന്ന് കമ്പനികള്‍ ഉള്‍പ്പെടെ 17 പ്രതികളാണ് 2ജി കേസിലുള്ളത്. ഇതില്‍ പത്തുപേര്‍ക്ക് ഇപ്പോള്‍ ജാമ്യം ലഭിച്ചുകഴിഞ്ഞു. മ

ുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബെഹൂറ, രാജയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍.കെ. ചന്ദോലിയ, സ്വാന്‍ ടെലികോം പ്രൊമോട്ടര്‍ ഷാഹിദ് ബല്‍വ എന്നിവര്‍ക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+