Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കയ്ക്കുവേണ്ടി യുഎഇ വക്കാലത്ത്

Uae
ഇസ്ലാമാബാദ്: അമേരിക്കയ്‌ക്കെതിരേയുള്ള വിമാനത്താവള ഉപരോധം പിന്‍വലിക്കണമെന്ന് യുഎഇ പാകിസ്താനോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ തീരുമാനം മാറ്റുന്ന പ്രശ്‌നമില്ലെന്ന് പാകിസ്താന്‍ ഔദ്യോഗികമായി തന്നെ യുഎഇയ്ക്കു മറുപടി നല്‍കി.

നാറ്റോ സേനയുടെ ആക്രമണത്തില്‍ 24 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ബലൂചിസ്താനിലെ ഷംസി എയര്‍പോര്‍ട്ടില്‍ നിന്ന് 15 ദിവസത്തിനുള്ളില്‍ അമേരിക്ക പിന്‍വാങ്ങണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടിരുന്നു.

തീര്‍ത്തും അപ്രതീക്ഷിതമായി പാകിസ്താനിലെത്തിയ യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സഈദ് അല്‍നഹ്യാന്‍ പ്രസിഡന്റ് ആസിഫ് സര്‍ദാരിയെ നേരിട്ടുകണ്ടാണ് അഭ്യര്‍ത്ഥന നടത്തിയത്.

ജനങ്ങള്‍ ഏറെ ക്ഷുഭിതരാണ്. രാജ്യം മുഴുവന്‍ കത്തുകയാണ്. ഇത്തരമൊരു സാഹചര്യത്തില# തീരുമാനം പുനപ്പരിശോധിക്കാന്‍ സാധിക്കില്ലെന്ന് സര്‍ദാരി വ്യക്തമാക്കി. ആക്രമണത്തെ കുറിച്ചുള്ള നാറ്റോയുടെ അന്വേഷണം പൂര്‍ത്തിയാവുന്നതുവരെയെങ്കിലും അമേരിക്കയ്ക്കു സമയം കൊടുക്കണമെന്നതായിരുന്നു അല്‍നഹ്യാന്റെ അടുത്ത അഭ്യര്‍ത്ഥന.

പാകിസ്താനിലെയും അഫ്ഗാനിസ്താനിലെയും സൈനിക ആവശ്യങ്ങള്‍ക്കായി ഷംസി എയര്‍ബേസ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അമേരിക്ക ഉപയോഗിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+