മുല്ലപ്പെരിയാര്‍: എജി കേരളത്തെ വെട്ടിലാക്കുന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പും സുരക്ഷയുമായി ബന്ധമില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. മുല്ലപ്പെരിയാര്‍ തകര്‍ന്നാലും ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകള്‍ക്ക് വെള്ളം താങ്ങാന്‍ കഴിയുമെന്നും സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ കെ.പി.ദണ്ഡപാണിയുടെ വാദം.
മുല്ലപ്പെരിയാര്‍ കേസില്‍ ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാട് എജി തന്നെ തിരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജി തന്നെ ഇക്കാര്യം നിഷേധിച്ചുകൊള്ളുമെന്നും മുഖ്യമന്ത്രി ദില്ലിയില്‍ പറഞ്ഞു. നേരത്ത മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ സര്‍ക്കാരിന് അത്തരം നിലപാടില്ലെന്നും എജി അങ്ങനെ പറഞ്ഞിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം. പിന്നീട് കേരള എംപിമാരുമായി നടത്തിയ ചര്‍ച്ചയില്‍ എജിയുടെ നിലപാടില്‍ എംപിമാര്‍ പ്രതിഷേധമറിയിച്ചു. തുടര്‍ന്ന് എജിയെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി വിശദീകരണം തേടുകയായിരുന്നു.
കോടതിയിലെ അഡ്വക്കറ്റ് ജനറലിന്റെ നിലപാടില്‍ മുല്ലപ്പെരിയാര്‍ സമരസമിതിയും പ്രതിഷേധം അറിയിച്ചു. അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാടിനോട് മന്ത്രിമാരും വിിയോജിപ്പ് രേഖപ്പെടുത്തി. ജിയുടെ നിലപാട് നിയമവകുപ്പിന്റെയോ തന്റെയോ അറിവോടെയല്ലെന്ന് മന്ത്രി കെ.എം. മാണി പറഞ്ഞു. എജിയുടെ വിശദീകരണം സത്യവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സത്യവാങ്മൂലത്തിലില്ലാത്ത കാര്യങ്ങളാണ് എജി പറഞ്ഞതെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതികരണം. എജിയുടേത് തമിഴ്‌നാടിന് അനുകൂലമായ നിലപാടാണെന്നായിരുന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ പ്രതികരണം.












Click it and Unblock the Notifications