കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനിമൊഴിയെ വരവേല്‍ക്കാന്‍ കരുണാനിധി

  • By Lakshmi
Google Oneindia Malayalam News

Kanimozhi
ചെന്നൈ: 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ നിരപരാധിത്വം തെളിയിക്കുമെന്നു ഡിഎംകെ എംപി കനിമൊഴി. ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് തീഹാര്‍ ജയിലില്‍ നിന്നും പുറത്തുവന്ന കനിമൊഴി ചെന്നൈയിലേയ്ക്ക് പുറപ്പെടും മുമ്പ് വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു

ജാമ്യം കിട്ടിയതില്‍ സന്തോഷം ഉണ്ടെന്നും ജാമ്യം കിട്ടിയെന്നതിലുപരി നിരപരാധിത്വം തെളിയിക്കുകയാണ് പ്രധാനമെന്നും കനിമൊഴി പറഞ്ഞു.

നവംബര്‍ 28നാണ് ഡല്‍ഹി ഹൈക്കോടതി കനിമൊഴി ഉള്‍പ്പെടെ അഞ്ചു പേര്‍ക്കു ജാമ്യം അനുവദിച്ചത്. 29ന് ജയില്‍ മോചിതയായി. തുടരെത്തുടരെ ജാമ്യാപേക്ഷകള്‍ നല്‍കിയെങ്കിലും എല്ലാം കോടതി തള്ളുകയായിരുന്നു, ഒരു സ്ത്രീയെന്ന പരിഗണനവേണമെന്ന കനിമൊഴിയുടെ ആവശ്യവും കോടതി തള്ളിയിരുന്നു.

കേസില്‍ മെയ് 20 ന് അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന കനിമൊഴിക്ക് ആറു മാസം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ നവംബര്‍ 29നാണ് ദില്ലിഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ഉച്ചയോടെ ദില്ലിയില്‍ എത്തുന്ന കനിമൊഴിയെ സ്വീകരിക്കാന്‍ പിതാവ് കരുണാനിധി വിമാനത്താവളത്തിലെത്തുമെന്നാണ് സൂചന. കനിമൊഴിയ്ക്ക് സ്വീകരണം നല്‍കാന്‍ ഡിഎംകെ പ്രവര്‍ത്തകര്‍ വലിയ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.

2 ജി സ്‌പെക്ട്രം ഇനത്തില്‍ കലൈഞ്ജര്‍ ടി.വിക്കു വേണ്ടി 214 കോടി രൂപ കോഴ കൈപ്പറ്റിയെന്നതാണ് കനിമൊഴിക്കെതിരായ കേസ്. ജയില്‍ മോചിതയാകുന്ന കനിമൊഴിക്ക് പാര്‍ട്ടിയില്‍ രക്തസാക്ഷി പരിവേഷമാണ് ലഭിച്ചിരിക്കുന്നത്. അസാമാന്യ മനക്കരുത്ത് പ്രകടിപ്പിച്ച കനിമൊഴിയെ പാര്‍ട്ടിയിലെ സുപ്രധാന പദവി നല്‍കി ആദരിക്കണമെന്നാണ് ഡിഎംകെ എം.പി വാസന്തി സ്റ്റാന്‍ലി അഭിപ്രായപ്പെട്ടിരിക്കുന്നത്.

English summary
Big day for DMK Chief Karunanidhi as his daughter Kanimozhi will return to Chennai on Saturday (December 3) after spending a hundred and ninety three days in Tihar jail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X