ജയയുടെ കോലത്തില്‍ കല്ലെറിഞ്ഞ് പ്രതിഷേധം

കടമ്പനാട്ടെ കല്ലുകുഴി ജംഗ്ഷനിലാണ് ജയലളിതയുടെ കോലം കെട്ടി 35 ലക്ഷം കല്ലേറിഞ്ഞ് പ്രതിഷേധം നടക്കുന്നത്. ഡിസംബര്‍ 1ന് വ്യാഴാഴ്ച ഉച്ചയോടെയാണു കല്ലുകുഴി നിവാസികള്‍ ജയലളിതയുടെ കോലം ജംഗ്ഷനിലെ മരത്തില്‍ കെട്ടിത്തൂക്കി കല്ലേറു തുടങ്ങിയത്.
കോലത്തിനു സമീപം ഫ്ലസ് ബോര്‍ഡില്‍ 'സാമൂഹിക പ്രതിബദ്ധതയുള്ള ഏതൊരു മനുഷ്യനും ഈ നേര്‍ച്ചയേറില്‍ പങ്കുചേരാമെന്നും നമ്മള്‍ എറിയുന്ന ഓരോ കല്ലും ഓരോ മനുഷ്യജീവന്റെ സംരക്ഷണത്തിനു വേണ്ടിയാണെന്ന് ഓര്‍മിക്കണമെന്നും മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനും മുപ്പതു ലക്ഷം ജനങ്ങളുടെ ജീവനുംവേണ്ടി പ്രതികരിക്കുകയെന്നും' രേഖപ്പെടുത്തിയിട്ടുണ്ട്.
ആദ്യ ദിവസം പതിനായിരത്തോളം കല്ലുകളും രണ്ടാം ദിവസം പതിനയ്യായിരം കല്ലുകളും എറിഞ്ഞു. ഇതുവഴി കടന്നുപോകുന്ന ആര്‍ക്കും ജയലളിതയുടെ കോലത്തില്‍ കല്ലെറിയാം. ഇതിനായി കോലത്തിനു മുമ്പില്‍ നൂറുകണക്കിനു കല്ലുകള്‍ പെറുക്കിക്കൂട്ടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മന്ത്രി പി.ജെ. ജോസഫ് ജനങ്ങള്‍ ജയലളിതയുടെ കോലം കത്തിച്ചതില്‍ പരസ്യമായി മാപ്പു പറഞ്ഞിരുന്നു. ഇതുകൊണ്ടാണു കോലം കത്തിക്കാതെ ജയലളിതയുടെ കോലത്തില്‍ പരസ്യമായി ഏറു നടത്തുന്നതെന്നു നാട്ടുകാര്‍ പറയുന്നു.












Click it and Unblock the Notifications