കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2012ലെ ലോകാവസാനം: പേടി വേണ്ട!!

  • By Ajith Babu
Google Oneindia Malayalam News

2012
മെക്‌സിക്കോ: ലാറ്റിന്‍ അമേരിക്കയിലെ പുരാതന സംസ്‌കാരത്തിന്റെ ഭാഗമായ മായന്‍ കലണ്ടറനുസരിച്ച് 2012 ഡിസംബറില്‍ ലോകാവസാനമുണ്ടാകുമെന്ന ഭീതിയ്ക്ക് അടിസ്ഥാനമില്ലെന്ന് വിദഗ്ധര്‍. ദക്ഷിണ മെക്‌സിക്കോയില്‍ ചേര്‍ന്ന മായന്‍ വിദഗ്ധരുടെ സമ്മേളനമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മായന്‍ കലണ്ടര്‍ പ്രകാരം 5,126 വര്‍ഷങ്ങളുടെ ഒരു വൃത്തം പൂര്‍ത്തിയാകുന്നത് 2012 ഡിസംബര്‍ 12നാണ്. ആ ദിനത്തില്‍ സൃഷ്ടിയുടെയും നാശത്തിന്റെയും ദൈവമായ ബോലന്‍ യോക്ത വരുമെന്നാണ് മായന്മാര്‍ വിശ്വസിച്ചിരുന്നത്. അതുകൊണ്ട് അന്നു ലോകാവസാനം ഉണ്ടാകുമെന്ന നിലയിലുള്ള പ്രചാരണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

എന്നാല്‍ ഈ ദിനം സൃഷ്ടിയുടെ ഒരു ഘട്ടത്തിന്റെ അവസാനവും മറ്റൊന്നിന്റെ ആരംഭവുമാണെന്നും അല്ലാതെ ലോകാവസാന ദിനമല്ലെന്നുമാണ് ഇപ്പോള്‍ മായന്‍ വിദഗ്ധരുടെ സമ്മേളനം വ്യക്തമാക്കിയിരിക്കുന്നത്.

1987ല്‍ പുറത്തുവന്ന ജോസ് ആര്‍ഗല്ലസിന്റെ മായന്‍ കലണ്ടറിനെക്കുറിച്ചുള്ള പുസ്തകത്തില്‍ 'നമുക്കറിയാവുന്നിടത്തോളം അന്നാണ് കാലത്തിന്റെ അവസാനം എന്നു രേഖപ്പെടുത്തിയതും ലോകാവസാനപ്രചാരണത്തിന് ആക്കം കൂട്ടിയിരുന്നു.

മായന്‍ കലണ്ടര്‍ ബിസി 3,114ലാണ് ആരംഭിക്കുന്നത്. 394 വര്‍ഷങ്ങള്‍ വീതമുള്ള പല ഘട്ടങ്ങളായി കലണ്ടര്‍ കാലത്തെ വിഭജിക്കുന്നു. ഇത്തരത്തിലുള്ള 13-ാമത്തെ ഒരു ഘട്ടത്തിന്റെ അവസാനമാണ് അടുത്ത വര്‍ഷം. അതുകൊണ്ടു തന്നെ അതോടെ ലോകാവസാനമാകുമെന്ന് വലിയൊരു വിഭാഗം ജനങ്ങള്‍ വിശ്വസിയ്ക്കുന്നുണ്ട്.

English summary
The calendar used by the ancient Mayan civilisation does not predict the end of the world in December 2012 as some believe, according to experts.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X