Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡാം: കേരളം ഒറ്റെക്കട്ടെന്ന് സര്‍വകക്ഷിയോഗം

Mullaperiyar
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രതിഷേധക്കാര്‍ സംയമനം പാലിക്കണമെന്നും തമിഴ്‌നാടുമായുള്ള ബന്ധത്തിന് ഉലച്ചിലുണ്ടാക്കു തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവരുതെന്നും ചൊവ്വാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് നിലനില്‍ക്കുന്ന ആശങ്കകള്‍ അകറ്റുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ശുപാര്‍ശ ചെയ്തു. അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.

ഇരു സംസ്ഥാനങ്ങള്‍ തമ്മിലുള്ള നല്ല ബന്ധം നിലനിര്‍ത്തിക്കൊണ്ടും പുതിയ അണക്കെട്ടും തമിഴ്‌നാടിനുള്ള ജലലഭ്യതയും ഉറപ്പുവരുത്തിക്കൊണ്ടും പ്രശ്‌നപരിഹാരത്തിനുള്ള നിയമപരവും ഭരണപരവുമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് പ്രമേയം വ്യക്തമാക്കി. ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ജനറല്‍ സ്വീകരിച്ച നിലപാട് മൂലം ഉണ്ടായിട്ടുള്ള ആശയക്കുഴപ്പം പരിഹരിക്കാന്‍ അതു പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കി.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചര്‍ച്ചക്കു തയാറായ തമിഴ്‌നാടിന്റെ നിലപാടിനെ യോഗം സ്വാഗതം ചെയ്തു. ഡിസംബര്‍ 15,16 തിയതികളില്‍ ഉന്നതതല ചര്‍ച്ചയുണ്ടാവും. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കേരളം ഒരു ശബ്ദത്തോടെ ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങണമെന്നും ജലനിരപ്പ് 120 അടിയായി കുറയ്ക്കണമെന്നുമുള്ള പൊതുവായ തീരുമാനങ്ങളാണ് സര്‍വ്വകക്ഷിയോഗത്തില്‍ ഉണ്ടായത്.

മന്ത്രിമാരായ കെ. എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി. കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോണ്‍, പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍, ചീഫ് സെക്രട്ടറി ഡോ. പി. പ്രഭാകരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, ഡി ജി പി ജേക്കബ് പുന്നൂസ്, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ വിവിധഘടകകക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+