2ജി: ചിദംബരത്തിന് പങ്കില്ലെന്ന്
ദില്ലി: 2ജി സ്‌പെക്ട്രം കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ രാജിയ്ക്ക് വേണ്ടി പ്രതിപക്ഷം മുറവിളി കൂട്ടുമ്പോള്‍ അദ്ദേഹത്തിന പിന്തുയുമായി കേന്ദ്ര സര്‍ക്കാര്‍ ശക്തമായി രംഗത്തെത്തി.
ചിദംബരത്തിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയ കേന്ദ്രം, അദ്ദേഹം തന്റെ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റുന്ന ആളാണെന്ന് വ്യക്തമാക്കി.
ചിദംബരം ധനമന്ത്രിയായിരുന്നപ്പോഴാണ് വിവാദമായ 2ജി അഴിമതി നടന്നത്. എന്നാല്‍ അന്ന് ടെലികോം മന്ത്രിയായിരുന്ന എ രാജ ചിദംബരവുമായി ആലോചിക്കാതെയാണ് സ്‌പെക്ട്രം ലൈസന്‍സ് വില്‍ക്കാന്‍ തീരുമാനിച്ചത്.
ധനമന്ത്രിയെന്ന നിലയില്‍ ചിദംബരത്തിന് ഈ ഇടപാടില്‍ യാതൊരുത്തരവാദിത്വവുമില്ലെന്നും സിബല്‍ പറഞ്ഞു. സര്‍ക്കാരിന്റെ ടെലികോം നയങ്ങള്‍ ട്രായിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായിരുന്നു. അതില്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല. എന്നാല്‍ സ്‌പെക്ട്രം വിതരണത്തില്‍ മുന്‍ ടെലികോം മന്ത്രി രാജയുടെ ഭാഗത്ത് വീഴ്ചയുണ്ടായതായും അദ്ദേഹം സമ്മതിച്ചു.
ഈ പ്രശ്‌നം ഉന്നയിച്ച് ബിജെപിയടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്നത് ശരിയല്ല. അനാവശ്യമായ വിവാദമാണ് പ്രതിപക്ഷം ഉണ്ടാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചിദംബരത്തെയും കേന്ദ്ര സര്‍ക്കാരിനെയും കരിതേച്ച് കാണിക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നതെന്ന് കപില്‍ സിബല്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications