Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിന്‍സിപ്പലിന് മുന്നില്‍ 15കാരന്‍ വിഷം കഴിച്ചു

മുംബൈ: പ്രധാന അധ്യാപകന്റെ മുറിയ്ക്ക് പുറത്തു വച്ച് 15കാരന്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നഗരത്തിലെ സെന്‍ട്രല്‍ റെയില്‍വേ എംപ്ലോയീസ് ഹൈസ്‌കൂളില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം

.കുട്ടിയ്ക്ക് ഹാജര്‍ കുറഞ്ഞതിനെ തുടര്‍ന്ന് അധ്യാപകന്‍ രക്ഷിതാക്കളെ വിളിച്ചു കൊണ്ടു വരാന്‍ പറഞ്ഞിരുന്നു. ഇക്കാര്യം കുട്ടിയുടെ സഹോദരനേയും അറിയിച്ചിരുന്നു. എന്നാല്‍ തന്റെ ബന്ധുക്കളിലൊരാളെ അച്ഛനാണെന്ന് പറഞ്ഞ് കുട്ടി വിളിച്ചു കൊണ്ട് വന്നു. ഇതു കണ്ടു പിടിച്ച അധ്യാപകന്‍ രക്ഷിതാക്കളെ കണ്ടേ തീരു എന്നറിയിച്ചു.

തുടര്‍ന്ന് കുട്ടി രക്ഷിതാക്കളുമായി സ്‌കൂളിലെത്തി. ഇവര്‍ അധ്യാപകനുമായി സംസാരിച്ചു കൊണ്ടു നില്‍ക്കവേ പത്താം ക്ലാസുകാരനായ വിദ്യാര്‍ഥി കയ്യില്‍ കരുതിയിരുന്ന വിഷം കഴിയ്ക്കുകയായിരുന്നു.

സംഭവമറിഞ്ഞതിന് ശേഷം മാതാപിതാക്കള്‍ തന്നെ ശിക്ഷിയ്ക്കുമോ എന്ന് ഭയന്നാണ് കുട്ടിയിതിന് തുനിഞ്ഞതെന്ന് കരുതുന്നു. ഉടന്‍ തന്നെ കുട്ടിയെ കെഇഎം ആശുപത്രിയില്‍ എത്തിച്ചതായി പ്രധാനാധ്യാപകന്‍ പറഞ്ഞു. പൊലീസിനേയും വിവരമറിയിച്ചിട്ടുണ്ട്. കുട്ടി അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+