കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍: പരസ്യവുമായി ഡിഎംകെയും

  • By Lakshmi
Google Oneindia Malayalam News

Karunanidhi
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് കുഴപ്പമൊന്നുമില്ലെന്നും മലയാളികള്‍ ഛിദ്രശക്തികള്‍ പറയുന്നത് വിശ്വസിക്കരുതെന്നും കാണിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പുറത്തിറക്കിയ പത്രപ്പരസ്യത്തിന് പിന്നാലെ ഇതേ അടവു പയറ്റാന്‍ ഡിഎംകെയും.

ശനിയാഴ്ച ചെന്നൈയില്‍ നടന്ന പാര്‍ട്ടി ഉന്നതതലനേതൃയോഗം പാസാക്കിയ പ്രമേയത്തിന്റെ പൂര്‍ണരൂപമാണ് ദേശീയമാധ്യമങ്ങളില്‍ പരസ്യരൂപത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മുല്ലപ്പെരിയാറില്‍ പുതിയ ഡാംവേണമെന്ന കേരളത്തിന്റെ ആവശ്യം നീതിക്കു നിരക്കാത്തതാണെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു. കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളും ഒരുപറ്റം സാമൂഹികവിരുദ്ധരും ചേര്‍ന്ന് തമിഴ്‌നാട്ടുകാരെ ആക്രമിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍അണക്കെട്ടിന്റെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിച്ച് ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണം-പരസ്യത്തില്‍ ഡിഎംകെ ആവശ്യപ്പെടുന്നു.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയരുതെന്നാവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി നിരാഹാരസമരം നടത്താന്‍ ഡിഎംകെ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറേ മധുരൈ, രാമനാഥപുരം, കമ്പം തുടങ്ങിയ തെക്കന്‍ മേഖലയില്‍ മനുഷ്യച്ചങ്ങലയും സംഘടിപ്പിക്കുന്നുണ്ട്.

English summary
DMK passed a resolution over Mullaperiyar dam issue and its demanded to stop the move of Kerala for a new dam in Mullaperiyar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X