കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡാം: മലയാളികള്‍ക്കുനേരെ ആക്രമണം ശക്തം

  • By Lakshmi
Google Oneindia Malayalam News

TN Farmers' Protest
കുമളി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഞായറാഴ്ച തമിഴ്‌നാട്ടിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ കുമളിയിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ഇതിനിടെ തമിഴ്‌നാടിന്റെ വിവിധ സ്ഥലങ്ങളില്‍ മലയാളികള്‍ക്കെതിരായ ആക്രമണം തുടരുകയാണ്.

ഞായറാഴ്ച ഉച്ചതിരിഞ്ഞ് മാര്‍ച്ചുചെയ്ത് വന്ന കര്‍ഷകരുടെ സംഘം അവരെ തടഞ്ഞ തമിഴ്‌നാട് പൊലീസിനുനേരെ കല്ലെറിഞ്ഞു. തമിഴ്‌നാട് ധനമന്ത്രി പനീര്‍ശെല്‍വത്തിനുനേരെ പ്രകടനക്കാര്‍ ചെരുപ്പെറിയുകയും ചെയ്തു. ഒടുവില്‍ ഇവരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവിശുകയായിരുന്നു.

തമിഴ് കര്‍ഷകര്‍ പ്രതിഷേധവുമായി കേരള അതിര്‍ത്തിയിലേക്ക് മാര്‍ച്ച് ചെയ്യുന്നതിനിടെയാണ് മന്ത്രി പനീര്‍ ശെല്‍വത്തിനുനേരെയും അക്രമ ശ്രമമുണ്ടായത്. ഞായറാഴ്ച വൈകുന്നേരം നാലോടെയാണ് കുമളിക്ക് സമീപം പൊലീസ് തടഞ്ഞുനിര്‍ത്തിയിരുന്ന പ്രതിഷേധക്കാരെ കാണാന്‍ തമിഴ്‌നാട് ധനമന്ത്രി ഒ. പനീര്‍ ശെല്‍വം എത്തിയത്.

ലോവര്‍ക്യാമ്പ് പാതയിലെ ചെക്‌പോസ്റ്റിന് സമീപം കാറില്‍ നിന്നിറങ്ങി പ്രതിഷേധക്കാരോട് മന്ത്രി സംസാരിച്ച് തുടങ്ങിയതോടെ ചിലര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെരുപ്പെറിയുകയുമായിരുന്നു.

തമിഴ്‌നാട്ടില്‍ മലയാളികളുടെ ഉടമസ്ഥതയിലുള്ള ഫാക്ടറികളും വാഹനങ്ങളും കത്തിച്ച അക്രമികള്‍ 19 ഏക്കര്‍ കൃഷിത്തോട്ടം വെട്ടി നശിപ്പിക്കുകയും 23 പോത്തുകളെ കടത്തിക്കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്.

കുമളിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയവരാണ് മലയാളികളുടെ സ്ഥാപനങ്ങള്‍ക്കുനേരെ ആക്രമണം നടത്തിയത്. എരിതീയിലേയ്ക്ക് എണ്ണയെന്ന പോലെ മലയാളികള്‍ക്കെതിരെ തമിഴ്‌നാട്ടില്‍ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുമുണ്ട്.

കേരളത്തിലെ തോട്ടം തൊഴിലാളികളായ തമിഴ്‌സ്ത്രീകളെ മലയാളികള്‍ അപമാനിച്ചെന്ന പ്രചാരണത്തെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വലിയതോതില്‍ ആക്രമണമുണ്ടായത്. ഇപ്പോള്‍ മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്‌നാട്ടിലേയ്ക്ക് വെള്ളം കൊണ്ടുപോകുന്ന പെന്‍സ്റ്റോക്ക് പൈപ്പ് തകര്‍ന്നുവെന്ന പ്രചാരണവും ശക്തമാണ്. തമിഴ് കര്‍ഷകരെ രോഷാകുലരാക്കുമെന്ന ഉറപ്പില്‍ത്തന്നെയാണ് ഛിദ്രശക്തികള്‍ ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത്.

മലയാളിലുടെ ചകിരിഫാക്ടറി അക്രമികള്‍ കത്തിച്ചിട്ടുണ്ട്. ഒപ്പം ഫാക്ടറി ഉടമകയുടെ വാഹനങ്ങള്‍ കത്തിയ്ക്കുകയും വീടിന് നേര്‍ക്ക് കല്ലേറ് നടത്തുകയും ചെയ്തു.

English summary
Protesters opposing Mullaperiyar dam today gheraoed state Finance Minister O Panneerselvam and threw slippers at him near Kumili at the Kerala border after he tried to pacify them following a lathicharge to quell their demonstration, which left 50 persons injured, police said,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X