തൃശൂരില്‍ കൂത്തമ്പലം കത്തിച്ചാമ്പലായി

പുലര്‍ച്ചെ അതുവഴി പോയെ വഴിയാത്രക്കാരാണു അഗിനശമന സേനയെ വിവരം അറിയിച്ചത്. 10 ഫയര്‍ എന്‍ജിനുകളെത്തിയാണു തീയണച്ചത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണു വിവരം.
2006ലാണ് ടൂറിസം വകുപ്പിനു കീഴില്‍ കൂത്തമ്പലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. കലാകാരന്മാര്‍ക്കു പരിപാടികള്‍ അവതരിപ്പിക്കാന്‍ വേദിയൊരുക്കുകയായിരുന്നു ലക്ഷ്യം. 83 ലക്ഷം മുടക്കി നിര്‍മാണം ആരംഭിച്ച കൂത്തമ്പലത്തിന്റെ പണി സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രണ്ടു വര്‍ഷമായി മുടങ്ങിക്കിടക്കുകയായിരുന്നു.
പൂര്‍ണമായും തേക്കിന്‍ തടിയില്‍ നിര്‍മ്മിച്ചിരുന്ന കൂത്തമ്പലത്തിന്റെ അവശേഷിക്കുന്ന പണി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ അടുത്തിടെ 43 ലക്ഷം രൂപ കൂടി അനുവദിച്ചിരുന്നു. നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് അഗ്നിബാധയുണ്ടായത്.
ആരെങ്കിലും മനപൂര്‍വം തീ വച്ചതാണോ എന്നതു സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്. ജില്ലാ കലക്ടര്‍ സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നല്‍കുന്നുണ്ട്.












Click it and Unblock the Notifications