Get Updates
Get notified of breaking news, exclusive insights, and must-see stories!

താമരശേരി ചുരത്തില്‍ 2മുതല്‍ നവീകരണം

Wayanad Ghat Road
കോഴിക്കോട്: താമരശേരി ചുരം റോഡിലെ അറ്റകുറ്റപ്പണികള്‍ ജനുവരി രണ്ടിന് തുടങ്ങും. തിങ്കളാഴ്ച ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് ജനുവരി രണ്ടിന് പണി തുടങ്ങുന്നതുള്‍പ്പെടെയുള്ളകാര്യങ്ങള്‍ തീരുമാനിച്ചത്.

ആറ് ഹെയര്‍പിന്‍ വളവുകളില്‍ 60 സെന്റീമീറ്റര്‍ ആഴത്തില്‍ കോണ്‍ക്രീറ്റ് നീക്കുന്ന പ്രവൃത്തിയാണ് നടക്കുക. വളവില്‍ ഇന്റര്‍ലോക്ക് പതിക്കുന്നതും ചുരത്തിന് വീതി കൂട്ടുന്നതും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്ക് ശേഷമേ നടക്കൂ. 24 മണിക്കൂറും പ്രവൃത്തി നടത്തി ഫെബ്രുവരി രണ്ടോടെ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയത്.

പണി നടക്കുമ്പോള്‍ ചുരത്തില്‍ ലോറി, ബസ് തുടങ്ങിയ വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിക്കും. യാത്രക്കാരുടെ സൗകര്യത്തിനായി കെഎസ്ആര്‍ടിസി ലക്കിടിയിലും അടിവാരത്തും പത്തു വീതം മിനി ബസുകള്‍ ഏര്‍പ്പെടുത്തും.

ലോറികള്‍ക്കായി അഞ്ച് ബദല്‍ റോഡുകള്‍ നിര്‍ദേശിക്കാനാണ് തീരുമാനം. ചുരത്തിലെ ഗതാഗത നിയന്ത്രണം സംബന്ധിച്ച് തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും അതിര്‍ത്തി ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് വിവരം നല്‍കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ ഡോക്ടര്‍ പി.ബി. സലീം അറിയിച്ചു.

ഡിസംബര്‍ 20ഓടെ ദേശീയപാത വിഭാഗം പ്രധാന സ്ഥലങ്ങളില്‍ ഗതാഗത നിയന്ത്രണത്തെക്കുറിച്ച് ബോര്‍ഡ് സ്ഥാപിക്കും. കെഎസ്ആര്‍ടിസി ദീര്‍ഘദൂര യാത്രക്കാര്‍ക്ക് മിനിബസുകളില്‍ അധികചാര്‍ജ് ഈടാക്കില്ല.

എന്നാല്‍, അടിവാരം മുതല്‍ ലക്കിടി വരെ മാത്രം യാത്രചെയ്യുന്നവര്‍ക്ക് ചാര്‍ജ് ഈടാക്കും. സ്വകാര്യബസുകളില്‍ ദീര്‍ഘദൂര യാത്ര ചെയ്യുന്നവര്‍ക്കും ടിക്കറ്റ് ആവശ്യമാണ്.

മൈസൂര്‍-ഗോണികുപ്പ, തലശ്ശേരി-ബാവലി, മാനന്തവാടി-തലശ്ശേരി, കല്‍പ്പറ്റ-നിലമ്പൂര്‍, ഗുണ്ടില്‍പ്പേട്ട- പാലക്കാട്-കോയമ്പത്തൂര്‍, കല്‍പ്പറ്റ-വൈത്തിരി തരുവണ-കുറ്റിയാടി എന്നിവയാണ് നിര്‍ദ്ദേശിക്കപ്പെട്ട ബദല്‍ റോഡുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+