കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹത്തെക്കുറിച്ച് അഭ്യൂഹം പരത്തിയവര്‍ കുടുങ്ങി

  • By Lakshmi
Google Oneindia Malayalam News

ബെയ്ജിങ്: വിവാഹച്ചടങ്ങിന് 5000 പോലീസുകാര്‍ കാവല്‍ നിന്നുവെന്ന വാര്‍ത്ത പ്രചരിപ്പിച്ച രണ്ടുപേരെ ചൈന പൊലീസ് പിടികൂടി.

ചൈനയിലെ ഹനാന്‍ പ്രവിശ്യയില്‍ നിന്നുള്ള രണ്ട് പേരാണ് വിവാഹത്തിന് വന്‍പൊലീസ് സന്നാഹം കാവല്‍ നിന്നുവെന്നും 100 പൊലീസ് വാഹനങ്ങള്‍ അകമ്പടി സേവിച്ചുവെന്നുമുള്ള കള്ളവാര്‍ത്ത പ്രചരിപ്പിച്ചത്.

വിവാഹച്ചടങ്ങിലെ പൊലീസ് സാന്നിധ്യം തെളിയിക്കുന്നതിനായി ഇവര്‍ വീഡിയോകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ വീഡിയോ വളരെ വേഗത്തില്‍ പ്രചരിക്കുകയും ഒട്ടേറെ ഹിറ്റുകള്‍ ലഭിയ്ക്കുകയും ചെയ്തതോടെയാണ് പ്രശ്‌നം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഒരു പരിശീലനച്ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുവരുകയായിരുന്ന പൊലീസ് സേനയുടെ വീഡിയോ ആണ് ഇവര്‍ ഉപയോഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

ഇന്റര്‍നെറ്റില്‍ രാജ്യവിരുദ്ധമായ കാര്യ പ്രചരിപ്പിച്ചുവെന്നകുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഇത്തരം നടപടികള്‍ ചൈന ഏറെ ഗൗരവതരമായിട്ടാണ് കാണുന്നത്.

English summary
Police in central China have detained two men for spreading a rumour online that thousands of police were called out to guard a wedding, state media said on Monday, as the country increases scrutiny of the Internet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X