കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപണി കീഴടക്കാന്‍ റെഡിമെയ്ഡ് പുല്‍ക്കൂടുകള്‍

  • By Nisha Bose
Google Oneindia Malayalam News

Chocolate Crib
മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന ഡിസംബറിന്റെ പ്രഭാതങ്ങള്‍ വലിയൊരു ത്യാഗത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്. മനുഷ്യകുലത്തിന് വേണ്ടി കുരിശിലേറ്റപ്പെട്ട യേശു ക്രിസ്തുവിന്റെ കഥയാവും തണുത്ത പ്രഭാതത്തിലെ ഓരോ മഞ്ഞു തുള്ളിയ്ക്കും പറയാനുണ്ടാവുക. പുതുതലമുറയ്ക്ക് ക്രിസ്മസ് ഒരു ആഘോഷം മാത്രമാണ്. അതുകൊണ്ടു തന്നെ ക്രിസ്മസ് വിപണിയിലുള്ള വസ്തുക്കള്‍ വാങ്ങിക്കൂട്ടുന്നതില്‍ അവര്‍ താത്പര്യം കാണിയ്ക്കുന്നു.

ക്രിസ്മസ് വിപണി ഇക്കുറിയും സജീവമാണ്. ബലൂണുകള്‍, പുല്‍ക്കൂടുകള്‍, നക്ഷത്രങ്ങള്‍, വര്‍ണ്ണകുപ്പായങ്ങള്‍, ക്രിസ്മസ് ട്രീ തുടങ്ങി റെഡിമെയ്ഡ് പുല്‍ക്കൂടുകള്‍ വരെയാണ് മലയാളിയുടെ ക്രിസ്മസ് ആഘോഷം കൊഴുപ്പിക്കാന്‍ വിപണിയിലെത്തിയിരിക്കുന്നത്.

ക്രിസ്മസിനെ വരവേല്‍ക്കാനായി കമ്പും വയ്‌ക്കോലും ഉപയോഗിച്ച് പുല്‍ക്കൂട് നിര്‍മ്മിയ്ക്കാനൊന്നും പുതുതലമുറയ്ക്ക് താത്പര്യമില്ല. വിപണിയില്‍ റെഡിമെയ്ഡ് പുല്‍ക്കൂടുകള്‍ ലഭിയ്ക്കുന്നത് തന്നെ കാരണം.

300 രൂപ മുതല്‍ 850 വരെയുള്ള പുല്‍ക്കൂടുകള്‍ വിപണിയില്‍ ലഭ്യമാണ്. ഞറുങ്ങപ്പുല്ല് ഉപയോഗിച്ച് നിര്‍മ്മിച്ച ചെറിയ പുല്‍ക്കൂടിന് വില 300 രൂപയാണ്. എന്നാല്‍ ഇത് ഒരു തവണ മാത്രമേ ഉപയോഗിക്കാനാവൂ എന്ന് കച്ചവടക്കാര്‍ പറയുന്നു. റെഡിമെയ്ഡ് പുല്‍ക്കൂട് വേണമെന്നില്ലാത്തവര്‍ക്ക് ഞറുങ്ങപ്പുല്ല് വാങ്ങി സ്വന്തമായി പുല്‍ക്കൂടൊരുക്കാം. ഒരു പിടി പുല്ലിന് 18 രൂപയാണ് വില.

തടിയില്‍ നിര്‍മ്മിച്ച ഇടത്തരം പുല്‍ക്കൂടും ക്രിസ്മസ് വിപണിയിലുണ്ട്. ഇതിന് 500 രൂപയാണ് വില. സൂക്ഷിച്ചു വച്ചാല്‍ ഒരു വര്‍ഷം കൂടി ഉപയോഗിക്കാന്‍ കഴിയുമെന്നതിനാല്‍ തടി പുല്‍ക്കൂടിന് ആവശ്യക്കാര്‍ ഏറെയാണ്. രണ്ടു നിലയുള്ള തടി പുല്‍ക്കൂടും വിപണിയിലുണ്ട്. എന്നാല്‍ ഇതിന് വിലയല്‍പ്പം കൂടുതലാണ്.

പഞ്ഞിപ്പുല്‍ക്കൂടാണ് വിപണിയിലെ മറ്റൊരു താരം. കുട്ടികള്‍ക്ക് പ്രിയം പഞ്ഞിപ്പുല്‍ക്കൂട് തന്നെ. 700 രൂപ മുതലാണ് ഇതിന്റെ വില.

ഫൈബറും പ്ലാസ്റ്റിക് ചരടുകളും കൊണ്ട് നിര്‍മ്മിച്ച പുല്‍ക്കൂടുകളും വിപണി കീഴടക്കാനെത്തിയിട്ടുണ്ട്. 600 രൂപ മുടക്കിയാല്‍ നല്ലൊരു പ്ലാസ്റ്റിക് പുല്‍ക്കൂട് സ്വന്തമാക്കാം. പ്ലാസ്റ്റിക് പുല്‍ക്കൂടുകള്‍ അടുത്ത വര്‍ഷത്തേയ്ക്കു കൂടി ഉപയോഗിക്കാമെന്നതിനാല്‍ ഇവയ്ക്ക് നല്ല ഡിമാന്റാണെന്ന് വിപണിയിലുള്ളവര്‍ പറയുന്നു.

English summary
Kerala is not just a narrow strip of land in the south western tip of India. It is the fore runner among Indian states in education, living standard, and secular life style. The mutual affection and co operation among different communities has percolated in to jointly celebrating of each other’s festivals also.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X