സ്വഭാവദൂഷ്യക്കാരെ വച്ചുപൊറുപ്പിക്കരുത് : വിഎസ്

ആര്‍ക്കും പാര്‍ട്ടി അംഗം ആകാമെന്ന നില ആശാസ്യമല്ല. ആര്‍ക്കും നേതാവാകാന്‍ കഴിയുന്ന അവസ്ഥയാണ് പാര്‍ട്ടിയില്‍ ഇപ്പോഴുള്ളത്. സ്വഭാവദൂഷ്യമുള്ളവരെ ചുമന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് തോല്‍വിയുണ്ടാകാന്‍ കാരണം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പി ശശിയുമായി ബന്ധപ്പെട്ട വിവാദം ഉന്നയിച്ചത് ക്ഷീണമായി. തിരഞ്ഞെടുപ്പിലെ അനുകൂല സാഹചര്യം പാര്‍ട്ടിയ്ക്ക് ഉപയോഗപ്പെടുത്താനായില്ല- വിഎസ് അഭിപ്രായപ്പെട്ടു.
സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനം ഉത്ഘാടനം ചെയ്യവേയാണ് പാര്‍ട്ടിയില്‍ അടിയ്ക്കടി ഉയര്‍ന്നുവരുന്ന സ്വഭാവദൂഷ്യപ്രശ്‌നങ്ങളെ വിഎസ് ചൂണ്ടിക്കാട്ടിയത്.
ഉമ്മന്‍ചാണ്ടി നയിക്കുന്ന സര്‍ക്കാര്‍ മുസ്ലീം ലീഗിന്റെ അടിമയെപ്പോലെയാണു പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഈ സര്‍ക്കാരിന്റേതാക്കാനാണു ശ്രമം നടക്കുന്നത്. ജാതി, മത സംഘടനകള്‍ എതിരായതും സംഘടനാപരമായി പാളിച്ചകളുണ്ടായതുമാണ് ഇപ്പോള്‍ പാര്‍ട്ടിക്ക് പ്രതിപക്ഷത്തിരിക്കാനിടയാക്കിയ സാഹചര്യമുണ്ടാക്കിയത്- വി.എസ് പറഞ്ഞു.












Click it and Unblock the Notifications