Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട് ബസുകള്‍ക്കുനേരെ കല്ലേറ്

Mullaperiyar Dam
തിരുവനന്തപുരം: തമിഴ്‌നാട് ബസുകള്‍ക്കുനേരെ തിരുവനന്തപുരത്ത് ആക്രമണം. തിരുവനന്തപുരം നഗരത്തില്‍ വച്ചും നെയ്യാറ്റിന്‍കരയില്‍ വച്ചുമാണ് തമിഴ്‌നാടിന്റെ 3 ബസ്സുകള്‍ക്കുനേരെ കല്ലേറുണ്ടായത്.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ കേരളത്തിലെ ബസുകള്‍ തകര്‍ത്തതിന് പ്രതികാരമെന്ന നിലയ്ക്കാണ് തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച പുലര്‍ച്ചെയുമായി ബസുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്.

മൂന്നിടങ്ങളിലും ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. സംഭവത്തെത്തുടര്‍ന്ന് തമ്പാനൂരില്‍ തമിഴ്‌നാട് ബസുകള്‍ക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തമ്പാനൂര്‍ നിന്നും നാഗര്‍കോവിലിലേയ്ക്ക് പോയ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ടിന്റെ ബസുകളുടെ മുന്‍വത്തെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 10.10 നായിരുന്നു ആദ്യസംഭവം. തമ്പാനൂര്‍ നിന്നും വന്ന ബസ്സിന് നേര്‍ക്ക് നടന്നുപോവുകയായിരുന്ന ഒരാള്‍ കല്ലെറിയുകയായിരുന്നു.

പിന്നീട് ഇയാള്‍ നിര്‍ത്തിയിട്ട ബൈക്കില്‍ കയറിപ്പോവുകയും ചെയ്തു. ല്ലേറില്‍ ബസിന്റെ മുന്‍വശം ഗ്‌ളാസുകള്‍ തകര്‍ന്നതിനാല്‍ ആ ബസ് തുടര്‍ന്നുള്ള സര്‍വീസ് റദ്ദാക്കി. തമ്പാനൂര്‍ പൊലീസ് കേസെടുത്ത ശേഷം ബസ് വിട്ടയച്ചു.

കൈമനത്ത് വച്ച് രാത്രി 12.15 നായിരുന്നു അടുത്ത സംഭവം്. ബൈക്കിലെത്തിയ സംഘമായിരുന്നു കല്ലെറിഞ്ഞത്. ബസിന്റെ ഗ്‌ളാസ് പൊട്ടിയെങ്കിലും നേമം പൊലീസില്‍ പരാതി നല്‍കിയശേഷം ബസ് യാത്ര തുടര്‍ന്നു.

മൂന്നാമത്തെ സംഭവം നെയ്യാറ്റിന്‍കര ആലുംമൂട് ജംഗ്ഷനില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 3 മണിയ്ക്കായിരുന്നു. രണ്ട് ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് ബസിന് നേര്‍ക്ക് കല്ലെറിഞ്ഞത്. നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ ഒറ്റപ്പെട്ട അനിഷ്ടസംഭവം പോലും കേരളത്തില്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പൊലീസ് ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ഈ സംഭവങ്ങള്‍ നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+