യുവതി ദര്‍ശനം നടത്തി; സന്നിധാനത്ത് പുണ്യാഹം

ആന്ധ്രയില്‍ നിന്നും 30അംഗസംഘത്തോടൊപ്പം ത്തെിയ സരസ്വതിയെന്ന മുപ്പത്തിയഞ്ചുകാരിയാണ് ആചാരം ലംഘിച്ച് പതിനെട്ടാംപടി കയറി ദര്‍ശനം നടത്തിയത്.
ഉച്ചപ്പൂജ കഴിഞ്ഞ നട അടയ്ക്കുന്നതിന് തൊട്ടുമുമ്പായിട്ടാണ് ഇവര്‍ ദര്‍ശനം നടത്തിയത്. സാരിയുടുത്ത് അതിന് മുകളില്‍ പുരുഷന്മാരുടേതുപോലെയുള്ള ഷര്‍ട്ട് ധരിച്ച്, തലയില്‍ കറുത്ത മുണ്ടുകൊണ്ട് കെട്ടിയായിരുന്നു ഇവരെത്തിയത്. തിരക്കിനിടയില്‍ ഇവരെ ആരും കണ്ടുപിടിച്ചില്ല.
ദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങിയ സരസ്വതിയെ കേന്ദ്ര ദ്രുതകര്‍മസേന പിടികൂടി തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടു. തിരിച്ചറിയല്‍ രേഖയില്‍ 35 വയസ്സുമാത്രമാണ് കാണിച്ചിരിക്കുന്നത്. തുടര്‍ന്ന് ദ്രുതകര്‍മ്മസേന പൊലീസില്‍ വിവരം നല്‍കുകയായിരുന്നു. പൊലീസെത്തി ചോദ്യം ചെയ്തപ്പോള്‍ ശബരിമലയിലെ ആചാരം അറിയില്ലെന്നും അതിനാലാണ് മല കയറി എത്തിയതെന്നും സരസ്വതി പൊലീസിനോട് പറഞ്ഞു.
പിന്നീട് ഉച്ചകഴിഞ്ഞ് മൂന്നിന് നട തുറക്കുന്നതിനു മുമ്പായിരുന്നു ശുദ്ധിക്രിയ നടന്നത്. തന്ത്രി കണ്ഠര് മഹേശ്വരരുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. പഞ്ചപുണ്യാഹം തളിച്ച് ക്ഷേത്രവും പരിസരവും ശുദ്ധിവരുത്തി.
സോപാനം, വലിയ ബലിക്കല്‍, പതിനെട്ടാംപടി, കന്നിമൂല ഗണപതി, നാഗരാജാവ് എന്നീ ഉപദേവാലയങ്ങളിലും പുണ്യാഹം തളിച്ചു ശുദ്ധിവരുത്തിയാണ് നട തുറന്നത്. ശ്രീകോവിലിലും പുണ്യാഹം തളിച്ചു. പിന്നീടാണ് അയ്യപ്പന്മാരെ ദര്‍ശനം നടത്താന്‍ അനുവദിച്ചത്.












Click it and Unblock the Notifications