റിലയന്‍സ് വിലയില്‍ വന്‍ ഇടിവ്
മുംബൈ: വിപണി മൂലധനത്തില്‍ ഏറ്റവും മുന്നിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ക്ക് വ്യാഴാഴ്ച കനത്ത തിരിച്ചടിയേറ്റു. 738.55ല്‍ വില്‍പ്പന തുടങ്ങിയ ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വിലയായ 709ലെത്തി.
നഷ്ടത്തില്‍ വില്‍പ്പന തുടങ്ങിയതിനുശേഷം നല്ലൊരു തിരിച്ചുവരവിലൂടെ പോസിറ്റീവ് ടെറിട്ടറിയില്‍ പ്രവേശിച്ച വിപണിയ്ക്ക് അവസാന മണിക്കൂറിലെ വില്‍പ്പനയാണ് തിരിച്ചടിയായത്. സെന്‍സെക്‌സ് 183.92 പോയിന്റ് താഴ്ന്ന് 15543.93ലും നിഫ്റ്റി 60.35 കുറഞ്ഞ് 4645.45ലുമാണ് വില്‍പ്പന നിര്‍ത്തിയത്.
ഭക്ഷ്യവിലപ്പെരുപ്പത്തിലുണ്ടായ അദ്ഭുതകരമായ കുറവ് വിപണിക്ക് അനുഗ്രഹമാകുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഡിസംബര്‍ 17ന് അവസാനിച്ച ആഴ്ചയില്‍ വിലപ്പെരുപ്പം 0.42 ശതമാനം മാത്രമാണ്. ഇതോടെ പണപ്പെരുപ്പം കുറയാനുള്ള സാധ്യത വര്‍ധിച്ചു. പണപ്പെരുപ്പം ഏഴ് ശതമാനത്തിനടുത്തെത്തിയാല്‍ റിസര്‍വ് ബാങ്ക് അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്താനുള്ള സാധ്യതയുണ്ട്.
ജെയ്പി ഇന്‍ഫ്രാടെക്, എക്‌സൈഡ് ഇന്‍ഡസ്ട്രീസ്, നാഷണല്‍ അലുമിനിയം, ബാങ്ക് ഓഫ് ബറോഡ, ബജാജ് ഹോള്‍ഡിങ് കമ്പനികള്‍ക്ക് നല്ല ദിവസമായിരുന്നു. അതേ സമയം സുസ്‌ലോണ്‍ എനര്‍ജി, യുനൈറ്റഡ് സ്പിരിറ്റ്‌സ്, ഐഎഫ്‌സിഐ, ജെയിന്‍ ഇറിഗേഷന്‍, എച്ച്ഡിഐഎല്‍ എന്നീ ഓഹരികള്‍ ആറു ശതമാനത്തോളം താഴേക്കിറങ്ങി.












Click it and Unblock the Notifications