കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ വില തിങ്കളാഴ്ച കൂട്ടിയേക്കും

  • By Ajith Babu
Google Oneindia Malayalam News

Oil companies to meet today, petrol prices likely to be hiked
ദില്ലി വര്‍ധിപ്പിച്ച പെട്രോള്‍വില തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. പുതുവര്‍ഷദിനത്തില്‍ പ്രഖ്യാപിക്കാനിരുന്ന വര്‍ധന കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെതുടര്‍ന്ന് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ഇതുസംബന്ധിച്ച രാഷ്ട്രീയാനുമതി കേന്ദ്രസര്‍ക്കാരില്‍ നിന്ന് തിങ്കളാഴ്ചയുണ്ടാകുമെന്നാണ് അറിയുന്നത്. ലിറ്ററിന് 2.10 മുതല്‍ 2.13 രൂപ വരെ വര്‍ധിപ്പിക്കാനാണ് എണ്ണക്കമ്പനികളുടെ ആലോചന.

അതേസമയം പുതുവര്‍ഷത്തിലെ ആദ്യ പ്രവൃത്തിദിനത്തില്‍ തന്നെയുള്ള വില വര്‍ദ്ധനയോട് സര്‍ക്കാരിലെ ഉന്നതരില്‍ പലര്‍ക്കും താത്പര്യമില്ലെന്നും അറിയുന്നു. ഇവരുടെ ഇംഗീതം നടപ്പാവുകയാണെങ്കില്‍ വില വര്‍ദ്ധന ഏതാനും ദിവസത്തേക്ക് കൂടി മാറ്റിവയ്ക്കാന്‍ എണ്ണക്കമ്പനികള്‍ നിര്‍ബന്ധിതരായേക്കും.

വിമാന ഇന്ധനവില കിലോ ലിറ്ററിന് 622 രൂപ കുറയ്ക്കാന്‍ പൊതുമേഖലാ ഇന്ധന കമ്പനികള്‍ തീരുമാനിച്ചിരുന്നു. ഒരു മാസത്തിനിടെ ഇത് രണ്ടാംതവണയാണ് വിമാന ഇന്ധനത്തിന്റെ വിലകുറച്ചത്. അന്താരാഷ്ട്രവിപണിയില്‍ വിമാനഇന്ധന വില കുറഞ്ഞ പശ്ചാത്തലത്തിലാണ് ആഭ്യന്തരവില കുറയ്ക്കുന്നതെന്ന് എണ്ണകമ്പനി വൃത്തങ്ങള്‍ പറഞ്ഞു.

2010 ജൂണിലാണ് പെട്രോള്‍ വിലനിയന്ത്രണം സര്‍ക്കാര്‍ എടുത്തുകളഞ്ഞത്. തുടര്‍ന്ന് ലിറ്ററിന് 25 രൂപയോളം വര്‍ധിപ്പിച്ചു. രൂപയുടെ വിലയിടിവിന്റെ പേരില്‍ ഡിസംബര്‍ 15ന് പെട്രോള്‍ വില കൂട്ടാന്‍ എണ്ണക്കമ്പനികള്‍ ആലോചിച്ചിരുന്നെങ്കിലും പാര്‍ലമെന്റ് സമ്മേളനം മുന്‍നിര്‍ത്തി ഉപേക്ഷിക്കുകയായിരുന്നു.

എണ്ണവില നിയന്ത്രണം എടുത്തുകളഞ്ഞശേഷം എല്ലാ മാസവും ഒന്നിനും 16നുമാണ് പരിഷ്‌കരിച്ച വിലനിരക്ക് കമ്പനികള്‍ പ്രഖ്യാപിക്കാറുള്ളത്.

English summary
A hike of about Rs 2.10-2.13 per litre in petrol price is likely as oil companies will meet on Monday to revise rates of petrol in wake of weakening rupee. But any hike will need nod from the government given that assembly elections in five states are around the corner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X