കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദഗ്ധസംഘത്തിനെതിരേ കേരളം പരാതി നല്‍കി

  • By Ajith Babu
Google Oneindia Malayalam News

Mullaperiyar
ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം പരിശോധിക്കാനെത്തിയ ഉന്നതാധികാര സമിതിയിലെ വിദഗ്ധ സംഘത്തിനെതിരേ കേരളം ഉന്നതാധികാര സമിതിക്ക് പരാതി നല്‍കി. സിഡി തട്ടേയ്ക്കും ഡി.കെ. മേത്തയ്ക്കും എതിരായിട്ടാണ് പരാതി നല്‍കിയത്. അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ച് സംസ്ഥാനം ഉന്നയിച്ച ആശങ്കകള്‍ ചെവിക്കൊള്ളാന്‍ തയാറായില്ലെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

സംസ്ഥാന ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ജയകുമാറാണ് ഉന്നതാധികാര സമിതി മെമ്പര്‍ സെക്രട്ടറി സത്പാലിന് പരാതി കൈമാറിയത്. വിദഗ്ധ സമിതിയംഗങ്ങളുടെ സന്ദര്‍ശനത്തെക്കുറിച്ച് മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം.കെ. പരമേശ്വരന്‍ നായര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടും കൈമാറിയിട്ടുണ്ട്.

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുടെ നിയമോപദേശത്തെത്തുടര്‍ന്നാണു പരാതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. സുപ്രീം കോടതിയെ നേരിട്ടു സമീപിക്കേണ്ടെന്നും സാല്‍വെ ഉപദേശിച്ചിരുന്നു.

English summary
Kerala today filed a complaint against the technical experts C D Thatte and D K Mehta, for a “unilateral” approach adopted by the technical team during their visit to Mullaperiyar dam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X