കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍: തമിഴ്‌നാട് വെള്ളം കുടിയ്ക്കുന്നു

  • By Ajith Babu
Google Oneindia Malayalam News

കൊച്ചി: കേരളത്തെ പട്ടിണിയ്ക്കിടുമെന്ന പ്രഖ്യാപനവുമായി അതിര്‍ത്തികളില്‍ ഏര്‍പ്പെടുത്തിയ ഉപരോധം തമിഴ്‌നാടിനെ തിരിഞ്ഞുകൊത്തുന്നു. കേരളത്തിലേക്കുള്ള ചരക്കുനീക്കം നിലച്ചതോടെ കമ്പം, തേനി, ഉടുമല്‍പേട്ട പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന കാര്‍ഷിക, വ്യവസായ മേഖലകള്‍ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിയ്ക്കുകയാണ്. അതേസമയം ഉപരോധം കേരളത്തില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുമില്ലെന്നതാണ് അവസ്ഥ.

സംസ്ഥാനത്തിന്റെ കിഴക്കന്‍ അതിര്‍ത്തികള്‍ ഉപരോധിച്ചതോടെയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ചരക്കുനീക്കം സ്തംഭിച്ചത്. ഇതോടെ പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍, പാല്‍, മുട്ട, കോഴിയിറച്ചി, മാട്ടിറച്ചി തുടങ്ങിയവയാണു തമിഴ്‌നാട്ടില്‍നിന്നു വരാതായത്. ഇതെല്ലാം അധികകാലം സംഭരിച്ചുവയ്ക്കാന്‍ സാധിയ്ക്കാത്തതിനാല്‍ തമിഴ്‌നാട്ടില്‍ കെട്ടിക്കിടന്ന് നശിയ്ക്കുകയാണ്.മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി നടത്തിയാണ് തമിഴ്‌നാടിന്റെ ഉപരോധത്തെ കേരളം നേരിടുന്നത്.

അടുക്കളത്തോട്ടങ്ങള്‍ വ്യാപകമായതോടെ പച്ചക്കറി ഉത്പാദനത്തില്‍ കേരളം നേടിയ മുന്നേറ്റവും ഉപരോധം നേരിടുന്നതിന് സഹായകമായിട്ടുണ്ട്. ദിനംപ്രതി ലക്ഷക്കണക്കിനു ലിറ്റര്‍ പാലാണു തമിഴ്‌നാട്ടില്‍നിന്നു നേരത്തെ കേരളത്തില്‍ എത്തിച്ചു വില്പന നടത്തിയിരുന്നത്. അവിടെ നിന്നുള്ള പാല്‍ വരവ് നിലച്ചതോടെ കേരളത്തിലെ പാല്‍ സൊസൈറ്റികളില്‍ പ്രാദേശിക വില്പന കുത്തനെ ഉയര്‍ന്നു.

ഉപരോധത്തെ ചെറുക്കാന്‍ കേരളം ഫലപ്രദമായ വഴികള്‍ തേടിയത് തമിഴ്‌നാട്ടിലെ കര്‍ഷകരെ ദുരിതത്തിലാഴ്ത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സഹായം നല്‍കിയാലും അധികകാലം അവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കരുതപ്പെടുന്നത്.

English summary
The Mullaperiyar protests posed major problems for TN farmers too as vegetables are getting decayed in farms and markets. They are adamant that they won't pass on the vegetables and milk to Kerala even if they sustain losses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X