കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ ഡാമിന്റെ ഉടമസ്ഥതയില്‍ വിട്ടുവീഴ്ചയില്ല:കേരളം

  • By Ajith Babu
Google Oneindia Malayalam News

Mullaperiyar
ദില്ലി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മിക്കുമ്പോള്‍ ഉടമസ്ഥാവകാശവും നിയന്ത്രണവും സംബന്ധിച്ച് കേരളവും തമിഴ്‌നാടും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതി ആവശ്യപ്പെട്ടു. പുതിയ അണക്കെട്ടിന്റെ നിയന്ത്രണവും നടത്തിപ്പും സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിയ്ക്കുന്നതിനെക്കുറിച്ച് അഭിപ്രായം അറിയിക്കണമെന്നും ഉന്നതധികാര സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പുതിയ അണക്കെട്ടു നിര്‍മിക്കാനായി കേരളം സമര്‍പ്പിച്ച വിശദമായ പദ്ധതി റിപ്പോര്‍ട്ട് പരിഗണിച്ചാണ് സമിതിയുടെ നിര്‍ദേശം. ഇരുസംസ്ഥാനങ്ങളും വെള്ളിയാഴ്ച തങ്ങളുടെ നിര്‍ദേശങ്ങള്‍ സമിതി മുമ്പാകെ അറിയിക്കും.

അതേസമയം അണക്കെട്ട് നിര്‍മിക്കുന്നത് തങ്ങളുടെ ഭൂമിയിലാണെന്ന വാദം കേരളം ആവര്‍ത്തിച്ചു. മാത്രവുമല്ല, നിര്‍മാണച്ചെലവു വഹിക്കുന്നതും സംസ്ഥാനസര്‍ക്കാറാണ്. അതുകൊണ്ട് തന്നെ ഉടമസ്ഥാവകാശവും നിയന്ത്രണാധികാരവും കേരളത്തിനു നല്‍കണം.

എന്നാല്‍, വെള്ളം എങ്ങനെ ഏതൊക്കെ രീതിയില്‍ വിനിയോഗിക്കണമെന്നതു സംബന്ധിച്ച് ഏതുതരത്തിലുള്ള കരാറിനും സംസ്ഥാനം തയ്യാറാണ്. കേരളത്തിന്റേത് തുറന്ന സമീപനമാണ്. ഇക്കാര്യത്തില്‍ സുപ്രീംകോടതി നിശ്ചയിക്കുന്ന ഏതു വ്യവസ്ഥയും അംഗീകരിക്കാന്‍ തയ്യാറാണെന്നും കേരളം വ്യക്തമാക്കി.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് അനുകൂലമായ രീതിയിലായിരുന്നു തിങ്കളാഴ്ച ജസ്റ്റിസ് എ.എസ്. ആനന്ദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാരസമിതി യോഗത്തിലെ വാദങ്ങളും തീരുമാനങ്ങളും. ഇപ്പോഴുള്ള അണക്കെട്ട് സുരക്ഷിതമാണെന്നും പുതിയ അണക്കെട്ട് ആവശ്യമില്ലെന്നുമുള്ള തമിഴ്‌നാടിന്റെ വാദം യോഗത്തില്‍ ദുര്‍ബലമായി.

English summary
Kerala on Monday asserted before the Supreme Court-appointed Empowered Committee that the “construction of a new dam is the only solution to the complex Mullaperiyar dam issue” and that it would give more water to Tamil Nadu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X