നടി പ്രിയങ്ക മരിക്കുമ്പോള്‍ ഗര്‍ഭിണി

നവംബര്‍ 26നാണ് വയനാട് പടിഞ്ഞാറത്തറ സ്വദേശിനിയായ പ്രിയങ്കയെ അശോകപുരത്തെ ഫഌറ്റില്‍ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയത്. അബ്ദുള്‍ റഹീം വാടകക്കെടുത്ത ഫഌറ്റായിരുന്നു ഇത്. വിദേശത്ത് കുടുംബവുമൊന്നിച്ച് താമസിക്കുന്ന ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കിയാണ് പ്രിയങ്കയെ ഒപ്പം കൂട്ടിയത്.
മകളെ അഭിനേത്രിയാക്കാനുള്ള അമ്മയുടെ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് പ്രിയങ്കയുടെ അച്ഛന്‍ നേരത്തെ കുടുംബ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ജയശ്രീയാണ് മകളെ സിരിയലിലും സിനിമയിലും അഭിനയിപ്പിക്കാന്‍ നിര്‍ബന്ധിച്ചിരുന്നത്.
പ്രിയങ്കയുടെ അച്ഛനും അമ്മയും തമ്മില്‍ മൂന്ന്ം വര്‍ഷം മുമ്പാണ് വേര്‍പിരിഞ്ഞത്. പ്രിയങ്ക അഭിനയരംഗത്തെത്തുന്നതിനെ ചൊല്ലിയുണ്ടായ കലഹമാണ് വിവാഹമോചനത്തിനിടയാക്കിയതെന്ന് പിതാവ് പ്രേമന്‍ വെളിപ്പെടുത്തിയിരുന്നു.
അമ്മ ജയശ്രീയുടെ പരാതി പ്രകാരമാണ് കാമുകന്‍ റഹീമിനെതിരെ പൊലീസ് പ്രേരണാ കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. പ്രിയങ്കയുടെ മരണത്തിന് ഏതാനും ദിവസം മുമ്പാണ് ഇയാള്‍ സൗദിയിലേക്ക് പോയത്.












Click it and Unblock the Notifications