നഗ്നനൃത്തത്തിന് കൂലി ഭക്ഷണം; വിശദീകരണം തേടി

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. നിന്ദ്യവും അറപ്പുളവാക്കുന്നതുമായ നടപടിയാണ് ഇതെന്ന് സംസ്ഥാന പിന്നാക്കക്ഷേമ മന്ത്രി കെ.പി.സിംഗ് ദിയോയും പറഞ്ഞു.
ജറാവ വിഭാഗത്തിലെ ആദിവാസികളെയാണ് വിനോദ സഞ്ചാരികള്‍ക്കായി നിര്‍ബന്ധിച്ചു നൃത്തം ചെയ്യിപ്പിക്കുന്നത്. ബ്രിട്ടീഷ് പത്രമായ 'ദി ഗാര്‍ഡിയന്‍" ആണ് ഈ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഭക്ഷണം ആഹാരം നല്‍കാമെന്നു പ്രലോഭിപ്പിച്ചാണ് ഇവരെ നൃത്തം ചെയ്യിക്കുന്നത്.
ഒരു പോലീസുകാരന്‍ വിനോദ സഞ്ചാരികളില്‍ നിന്ന് കൈക്കൂലി വാങ്ങിയാണ് ആദിവാസികളെ ഇതിന് പ്രേരിപ്പിക്കുന്നതെന്ന് വീഡിയോയില്‍ കേള്‍ക്കാം. ജറാവ ആദിവാസി മേഖലയിലേക്ക് വിനോദ സഞ്ചാരികളെ കടത്തിവിടാന്‍ പൊലീസ് കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം ആരോപണങ്ങള്‍ നിഷേധിച്ച് ദ്വീപ് ഭരണകൂടം രംഗത്തെത്തിയിട്ടുണ്ട്. ഈ വീഡിയോ പഴയതാണെന്നും പോലീസുകാരനാണ് നൃത്തം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നതിന് തെളിവൊന്നുമില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്. വീഡിയോ സംപ്രേക്ഷണം ചെയ്ത ഇന്ത്യയിലെ രണ്ടു ടെലിവിഷന്‍ ചാനലുകള്‍ക്കും ബ്രിട്ടനിലെ ഗാര്‍ഡിയന്‍, ഒബ്‌സര്‍വര്‍ പത്രങ്ങള്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications