കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമെയില്‍ ചോര്‍ത്തല്‍: 2പേര്‍ നിരീക്ഷണത്തില്‍

  • By Lakshmi
Google Oneindia Malayalam News

Email hacking
തിരുവനന്തപുരം: ഇമെയില്‍ ചോര്‍ത്തല്‍ വാര്‍ത്തയുമായി ബന്ധപ്പെട്ട് രണ്ടു മലയാളികള്‍ നിരീക്ഷണത്തില്‍. ഇന്റലിജന്‍സ് വിഭാഗം ചോര്‍ത്തിയെന്ന് ആരോപിക്കപ്പെടുന്ന ഇമെയില്‍ വിലാസങ്ങള്‍ പോലീസിനു ലഭിച്ചത് തീവ്രവാദബന്ധമുണ്ടെന്നു കരുതപ്പെടുന്ന മലബാര്‍ സ്വദേശിയായ യുവാവില്‍നിന്നാണെന്ന് റിപ്പോര്‍ട്ട്.

ഈ യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ ഇയാളുടെ പോക്കറ്റില്‍നിന്നു ലഭിച്ച കുറിപ്പിലായിരുന്നു ഇത്രയും ഇമെയില്‍ വിലാസങ്ങള്‍ രേഖപ്പെടുത്തിയിരുന്നത്.

തുടര്‍ന്ന് പോലീസ് യുവാവിന്റെ ബന്ധുവിനെയും തിരുവനന്തപുരത്ത് ജോലിയുള്ള മറ്റൊരു യുവാവിനെയും ചോദ്യംചെയ്തു. ഇവരില്‍നിന്നു ലഭിച്ച വിവരങ്ങള്‍ പരസ്പര വിരുദ്ധവും വ്യക്തതയില്ലാത്തതുമാണെന്ന് ഇന്റലിജന്‍സ് വിഭാഗം പോലീസ് മേധാവികള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനെത്തുടര്‍ന്നാണ് സംശയ നിവാരണത്തിനായി തങ്ങള്‍ ഇമെയില്‍ ഉടമസ്ഥരുടെ വിവരങ്ങള്‍ ശേഖരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ വിവരശേഖരണം പൂര്‍ണമല്ലെന്നും സംശയമുള്ളവരുടെ വിവരങ്ങള്‍ മാത്രമാണ് ശേഖരിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ ഇമെയില്‍ വിലാസത്തിന്റെ ഉടമസ്ഥരെ എല്ലാവരെയും സംശയിക്കുന്ന തരത്തിലാണ് എസ്.പി. റിപ്പോര്‍ട്ട് തയാറാക്കി സൈബര്‍ പോലീസിന് അയച്ചത്. ഇക്കാര്യത്തില്‍ എസ്പിയോട് വിശദീകരണം ചോദിച്ചേയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ നിരവധി ഇന്റര്‍നെറ്റ് കഫേകള്‍ പോലീസ് നിരീക്ഷണത്തിലാണ്. കഫേയിലെ കംപ്യൂട്ടറുകളുടെ എണ്ണം, ജീവനക്കാരുടെ വിശദാംശങ്ങള്‍, ലൈസന്‍സ് സംബന്ധിച്ച വിവരങ്ങള്‍ എന്നിവയെല്ലാം പൊലീസ് ശേഖരിക്കുന്നുണ്ട്. കേന്ദ്ര ഏജന്‍സികളുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് വിവരശേഖരണം ആരംഭിച്ചത്.

സംസ്ഥാനത്തെ 14 ജില്ലകളിലും അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം എസ്.പിമാരും കമ്മിഷണര്‍മാരും ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന.

English summary
2 Keralites under police redar in connection with the controversial email tapping issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X