Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യം റിപ്പബ്ലിക് ദിനാഘോഷത്തില്‍

Republic Day Parade
ദില്ലി: രാജ്യം അറുപത്തിമൂന്നാം റിപ്പബ്ളിക് ദിനമാഘോഷിയ്ക്കുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, പ്രതിരോധമന്ത്രി എകെ ആന്റണി, വിവിധ സേനാമേധാവികള്‍ എന്നിവര്‍ അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ച ചടങ്ങോടെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ക്ക് രാജ്യത്ത് ഔപചാരികമായ തുടക്കമായി.ദില്ലിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും റിപ്പബ്ലിക് ദിന പരേഡ് നടക്കും. റിപ്പബ്ലിക് ദിന പരേഡിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് പൊലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

തിരുവനന്തപുരത്ത് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദേശീയപതാക ഉയര്‍ത്തി. കേരളത്തിന്റെ മതേതരമൂല്യത്തിന് വിപരീതമായി ചില അപസ്വരങ്ങള്‍ ഉണ്ടാകുന്നതായി റിപ്പബഌക് ദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സമീപകാലത്തും ഇത്തരം ചില ഇടപെടലുകള്‍ ഉണ്ടായി. ഇത് തികച്ചും നിര്‍ഭാഗ്യകരമാണ്. അവര്‍ സ്വയം തിരുത്തിയില്ലെങ്കില്‍ ജനങ്ങള്‍ തിരുത്തുന്ന കാലം വിദൂരമല്ലെന്നും റിപ്പല്‍ക് ദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

തുടര്‍ന്ന് പോലീസ്, എന്‍.സി.സി, നേവല്‍ എന്‍.സി.സി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്‌സ്, വിവിധ സേനാവിഭാഗങ്ങള്‍ എന്നിവരുടെ മാര്‍ച്ച് പാസ്റ്റും അരങ്ങേറി.

പരേഡ് നടക്കുന്ന സെന്‍ട്രല്‍ സ്‌റ്റേഡിയവും പരിസരങ്ങളും രാത്രി മുതല്‍ പൊലീസ് ബന്തവസിലാണ്. കരസേനയുടെ ഏഴാം ബറ്റാലിയന്‍ മദ്രാസ് റെജിമെന്റ്, വ്യോമസേന, സിആര്‍പിഎഫ്, തുടങ്ങി, പൊലീസ് അശ്വാരൂഡ സേനയും എന്‍സിസിയും അടക്കം ഇരുപതോളം സേനാവിഭാഗങ്ങള്‍ പരേഡില്‍ അണിനിരക്കും.

കൊല്ലത്ത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പത്തനംതിട്ടയില്‍ കെ.ബി. ഗണേഷ് കുമാറും, ആലപ്പുഴയില്‍ വി.എസ്. ശിവകുമാറും, കോട്ടയത്ത് കെ.സി. ജോസഫും, ഇടുക്കിയില്‍ ഷിബു ബേബി ജോണും സല്യൂട്ട് സ്വീകരിക്കും. എറണാകുളത്ത് വി.കെ. ഇബ്രാഹിം കുഞ്ഞ്, തൃശൂര്‍ കെ. ബാബു, പാലക്കാട് എ.പി. അനില്‍കുമാര്‍, മലപ്പുറം പി.കെ. അബ്ദുറബî്, കോഴിക്കോട് എം.കെ. മുനീര്‍, വയനാട് പി.ജെ. ജോസഫ്, കണ്ണൂര്‍ കെ.പി. മോഹനന്‍, കാസര്‍കോഡ് പി.കെ. ജയലക്ഷ്മി എന്നിവരും സല്യൂട്ട് സ്വീകരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+