കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലേക്ക് ഷോറിലെ 50 നഴ്‌സുമാരെ പുറത്താക്കി

  • By Ajith Babu
Google Oneindia Malayalam News

Lake Shore Hospital
കൊച്ചി: വേതനവര്‍ധന ആവശ്യപ്പെട്ടു ലേക് ഷോര്‍ ആശുപത്രിയില്‍ സമരം ചെയ്ത 50 നഴ്‌സുമാരെ പുറത്താക്കി. പ്രൊബേഷണറി നഴ്‌സുമാരെയാണു പുറത്താക്കിയത്.

പ്രവൃത്തി പരിചയമുള്ള 50 പുതിയ നഴ്‌സുമാരെ നിയമിച്ചതായി ആശുപത്രി എംഡി അറിയിച്ചു. എന്നാല്‍ ഇവരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നു യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പറഞ്ഞു. ലേക് ഷോര്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ രണ്ടു ദിവസമായി സമരം തുടരുകയാണ്. മാന്യമായ വേതനം നല്‍കുന്നതു വരെ സമരം തുടരുമെന്ന നിലപാടിലാണിവര്‍.

സമരത്തിനെതിരെ മാനേജ്‌മെന്റ് കോടതിയെ സമീപിച്ചിട്ടുണ്ട്. നഴ്‌സുമാരുടെ സമരം അനധികൃതമാണെന്നും മറ്റു ആശുപത്രികള്‍ നല്‍കുന്നതിലും മെച്ചപ്പെട്ട വേതനം നല്‍കുന്നുണ്ടെന്നുമാണ് ലേക്ഷോര്‍ അധികൃതരുടെ വാദം. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മിനിമം വേതനം ആശുപത്രിയില്‍ നടപ്പാക്കുന്നുണ്ടെന്നും നഴ്‌സുമാര്‍ സമരത്തില്‍ നിന്ന് പിന്മാറില്ലെങ്കില്‍ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന 720 പേരെയും പിരിച്ചുവിടുമെന്നും മാനേജ്‌മെന്റിന്റെ മുന്നറിയിപ്പുണ്ട്.

അതിനിടെ കോലഞ്ചേരി മെഡിക്കല്‍ കോളെജിലെ നഴ്‌സുമാരുടെ സമരം നാലാം ദിവസത്തിലേക്കു കടന്നു. വേതനം വര്‍ധിപ്പിക്കാന്‍ സാധിക്കില്ലെന്നു മാനേജ്‌മെന്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

English summary
The management of Kochi Lakeshore Hospital has expelled 50 of the 700 striking nurses and proceeded to go against them with court cases.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X