കപ്പല്‍ മുങ്ങി, 150 പേരെ കാണാതായി

പപുവ ന്യൂഗിനിയ കമ്പനിയായ സ്റ്റാര്‍ ഷിപ്പിന്റെ ഉടമസ്ഥതയിലുള്ള എംവി റബൗള്‍ ക്യൂന്‍ എന്ന യാത്രാകപ്പലാണ് അപകടത്തില്‍ പെട്ടത്. കിംബെയില്‍ നിന്നും ലെയ് നഗരത്തിലേക്ക് സര്‍വീസ് നടത്തുന്ന കപ്പലാണിത്.
എട്ടുകപ്പലുകളും മൂന്നു ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനുപയോഗിക്കുന്നുണ്ട്. ആസ്‌ത്രേലിയന്‍ സൈന്യവും രംഗത്തെത്തിയിട്ടുണ്ട്. മോശം കാലാവസ്ഥയാണ് അപകടത്തിനു കാരണമെന്ന് സ്റ്റാര്‍ കമ്പനി അറിയിച്ചു.
നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് ബിബിസി അടക്കമുള്ള വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.












Click it and Unblock the Notifications