കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യേശു ചിത്രം കമ്മ്യൂസ്റ്റ് കാപട്യം ജനം തിരിച്ചറിയണം

  • By Ajith Babu
Google Oneindia Malayalam News

CPM-Church
കൊച്ചി: മാര്‍ക്‌സിനെയും ലെനിനെയും ജനം വെറുത്തതുകൊണ്ടാണ് സിപിഎം ഇപ്പോള്‍ യേശുക്രിസ്തുവിനെ കൂട്ടുപിടിക്കുന്നതെന്ന് സിറോ മലബാര്‍ സഭ. യേശുവിനെ കമ്യൂണിസ്റ്റാക്കാനാണ് ശ്രമമെങ്കില്‍ അത് പരാജയപ്പെടുമെന്നും സഭാവക്താവ് ഫാ. പോള്‍ തേലക്കാട്ട് പറഞ്ഞു. ഇത്തരം കപടതകളെ ജനം തിരിച്ചറിയും. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആളെ കൂട്ടാനോ അധികാരമുറപ്പിക്കാനോ ഉള്ള ആള്‍രൂപമല്ല ദൈവപുത്രനായ യേശുക്രിസ്തു.

സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് യേശുക്രിസ്തുവിന്റെ ചിത്രം ഉള്‍പ്പെടുത്തി പ്രദര്‍ശനം സംഘടിപ്പിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സഭാവക്താവ്.

ക്രിസ്തുമതത്തെയും വിശ്വാസികളെയും അപമാനിക്കാനും പരിഹസിക്കാനുമുള്ള സിപിഎം ശ്രമങ്ങള്‍ക്കെതിരെ കെസിവൈഎം പ്രചാരണം നടത്താനും ഉദ്ദേശിയ്ക്കുന്നുണ്ട്. അതേസമയം യഹൂദ, ക്രൈസ്തവ പാരമ്പര്യത്തിലേക്ക് മടങ്ങിപ്പോകാനാണ് സിപിഎമ്മിന്റെ ശ്രമമെങ്കില്‍ അതൊരു നല്ല സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി സിപിഎം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച ചരിത്ര ചിത്ര പ്രദര്‍ശനത്തിലാണ് വിപ്ലവകാരികള്‍ക്കൊപ്പം യേശുക്രിസ്തുവിന്റെ ചിത്രം ഉള്‍പ്പെടുത്തിയത്.

സാമൂഹികപരിഷ്‌ക്കര്‍ത്താവായും ഭരണകൂടത്തിന്റെ കൊള്ളരുതായ്മകള്‍ ചോദ്യംചെയ്ത വിപ്ലവകാരിയായുമാണ് യേശുവിനെ വിവരിക്കുന്നത്. യേശു മുതല്‍ ചെഗുവേര വരെ എന്ന പേരിലുള്ള വിപ്ലവകാരികളുടെ ചിത്രസമുച്ചയം കാണാന്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.

യേശുവിനു പുറമേ സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍, അയ്യന്‍കാളി തുടങ്ങി ഒട്ടേറെ സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും മതനേതാക്കളുടെയും ചിത്രങ്ങള്‍ സംസ്ഥാനസമ്മേളനത്തിന്റെ പ്രചാരണത്തിനായി സിപിഎം ഉപയോഗിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X