Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവര്‍ണറെ അവഹേളിച്ചത് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി

Oommen Chandy
കോഴിക്കോട്: അന്തരിച്ച ഗവര്‍ണര്‍ എംഒഎച്ച് ഫാറൂഖിനോട് അനാദരവ് കാട്ടിയെന്ന വിവാദത്തിന് ശക്തിയേറുന്നു. ഗവര്‍ണറോട് സര്‍ക്കാര്‍ അനാദരവ് കാട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

ഗവര്‍ണറെ അവഹേളിച്ചത് പ്രതിപക്ഷമാണ്. ഗവര്‍ണറുടെ സംസ്‌കാരച്ചടങ്ങുകളില്‍ പ്രതിപക്ഷത്തുനിന്നും ആരും പങ്കെടുത്തില്ല. പ്രതിപക്ഷ നേതാവിന് വരാന്‍ കഴിയില്ലെങ്കില്‍ പകരം ഒരാളെ അയയ്ക്കാന്‍ പോലും തയാറായില്ല. ഇതിന്റെ ജാള്യത മറയ്ക്കാനാണ് പുതിയ ആരോപണമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഔദ്യോഗിക ദു:ഖാചരണം തീരുന്നതിനിപ്പുറം ആഘോഷപൂര്‍വ്വം പൊതുപരിപാടി സംഘടിപ്പിച്ച് ഗവര്‍ണറെ സര്‍ക്കാര്‍ അവഹേളിച്ചതായ പ്രതിപക്ഷ ആരോപണത്തോട് കോഴിക്കോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗവര്‍ണറുടെ വിയോഗത്തിലുള്ള ദുഃഖാചരണം അവസാനിക്കും മുന്‍പ് സര്‍ക്കാര്‍ പൊതുപരിപാടി സംഘടിപ്പിച്ചതില്‍ മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യം വിവാദമാക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ അദ്ദേഹം സര്‍ക്കാരിന്റെ ഔദ്യോഗിക ദു:ഖാചരണം ഒന്നാം തീയതി അവസാനിച്ചതാണെന്നും പറഞ്ഞു. തന്റെയും മന്ത്രിമാരുടെയും ഒന്നാം തീയതി വരെയുള്ള പരിപാടികള്‍ റദ്ദാക്കി ഇത് വ്യക്തമാക്കിയിരുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+