കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി തിരഞ്ഞെടുപ്പ് തുടങ്ങി

Google Oneindia Malayalam News

Election
ലഖ്‌നൊ: ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് തുടങ്ങി. ബുധനാഴ്ച നടക്കുന്ന ഒന്നാം ഘട്ടത്തില്‍ പത്തു ജില്ലകളിലെ 55 മണ്ഡലങ്ങളിലായി 1.70 ലക്ഷം വോട്ടര്‍മാര്‍ 929ഓളം സ്ഥാനാര്‍ത്ഥികളുടെ വിധിയെഴും. ഫെബ്രുവരി, 11, 15, 19, 23, 28, മാര്‍ച്ച് മൂന്ന് ദിവസങ്ങളിലായി ബാക്കിയുള്ള ഘട്ടങ്ങള്‍ പൂര്‍ത്തിയാവും. മൊത്തം 403 മണ്ഡലങ്ങളാണ് യുപിയിലുള്ളത്. ബിഎസ്പി, കോണ്‍ഗ്രസ്, എസ്പി, ബിജെപി കക്ഷികള്‍ തമ്മിലുള്ള ശക്തമായ പോരാട്ടം നടക്കുന്ന യുപി തിരഞ്ഞെടുപ്പിനെ രാജ്യമാകെ ഉറ്റുനോക്കി കൊണ്ടിരിക്കുകയാണ്.

സിതാപൂര്‍, ബരാബങ്കി, ഫൈസാബാദ്, അംബേദ്കര്‍നഗര്‍, ബഹ്രെയ്ക്, ശ്രാവസ്തി, ബല്‍റാംപൂര്‍, ഗൊണ്ട, സിദ്ധാര്‍ഥ്‌നഗര്‍, ബസ്തി എന്നീ ജില്ലകളാണ് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കോണ്‍ഗ്രസിനും ബിഎസ്പിക്കും ഈ തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. 2007ലെ തിരഞ്ഞെടുപ്പില്‍ ബിഎസ്പി തൂത്തുവാരിയ മേഖലയാണെങ്കില്‍ 2009ലെ ദേശീയ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇവിടെ ആധിപത്യം നേടി.

2007ലെ തിരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ നിന്ന് ബിഎസ്പി 30ഉം എസ്പി18ഉം ബിജെപി നാലും കോണ്‍ഗ്രസ് മൂന്നും സീറ്റുകള്‍ നേടി. അതേ സമയം ലോകസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിഎസ്പിയും ആറു വീതം സീറ്റുകള്‍ നേടിയപ്പോള്‍ ഒരു സീറ്റ് എസ്പിക്കായിരുന്നു.

ഒന്നാം ഘട്ടത്തില്‍ ജനവധി നേടുന്നതില്‍ 31 എംഎല്‍എമാരും 15 മുന്‍മന്ത്രിമാരും ഉള്‍പ്പെടും. സ്ഥാനാര്‍ത്ഥികളുടെ പട്ടിക പരിശോധിക്കുമ്പോള്‍ 109 പേര്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളും 144 പേര്‍ കോടീശ്വരന്മാരുമാണ്.

English summary
Fifty-five assembly constituencies of Uttar Pradesh go to polls on Wednesday,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X