കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം, 10 മരണം

Google Oneindia Malayalam News

കറാച്ചി: ആളില്ലാ വിമാനമുപയോഗിച്ച്‌ പാക് അധീനപ്രദേശങ്ങളില്‍ അമേരിക്കന്‍ സേന നടത്തിയ മിസൈല്‍ ആക്രമണത്തില്‍ പത്തോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വടക്കന്‍ വസീരിസ്താനിലെ മിരാന്‍ഷായിലെ തെക്കുകിഴക്കന്‍ അതിര്‍ത്തിയിലാണ് ആക്രമണമുണ്ടായത്.

അഫ്ഗാന്‍ അതിര്‍ത്തിയോട് തൊട്ടടുത്ത് കിടക്കുന്ന പ്രദേശമാണിത്. ഇത്തരം ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് പാകിസ്താന്‍ ശക്തമായ ഭാഷയില്‍ തന്നെ അമേരിക്കയ്ക്കും നാറ്റോ സേനാ കേന്ദ്രങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.

ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്താറുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ കഴിഞ്ഞ ദിവസം ഏറ്റുപറഞ്ഞിരുന്നു.

പക്ഷേ, കൊല്ലപ്പെട്ടവര്‍ തീവ്രവാദികളാണെന്ന നിലപാടാണ് പാകിസ്താന്‍ കൈകൊണ്ടിട്ടുള്ളതെന്നറിയുന്നു. അമേരിക്ക പാക്-അഫ്ഗാന്‍ അതിര്‍ത്തികളില്‍ നടത്തിയ ഇത്തരം ആക്രമണങ്ങളില്‍ നൂറുകണക്കിനാളുകളാണ് ഇതുവരെ കൊല്ലപ്പെട്ടിട്ടുള്ളത്. ഇതില്‍ നിരവധി സിവിലിയന്‍മാരും ഉള്‍പ്പെടും.

English summary
A missile attack by an unmanned US drone aircraft in north-west Pakistan has killed 10 suspected militants, Pakistani security officials say.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X